52കാരിയുടെ അണ്ഡാശയത്തിൽനിന്ന് നാലര കിലോയുടെ മുഴ നീക്കി

കുന്നുകര: 52കാരിയുടെ അണ്ഡാശയത്തിൽനിന്ന് നാലര കിലോയുള്ള മുഴ ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ നീക്കി. നോർത്ത് പറവൂർ കൈതാരം സ്വദേശിനിയാണ് രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് വിധേയയായത്. വർഷങ്ങളായി വയറ്റിൽ അസഹ്യേവദന അനുഭവപ്പെട്ടിരുന്ന സ്ത്രീ പലവിധ ചികിത്സകൾക്കൊടുവിലാണ് ചാലാക്ക മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചത്. സ്കാനിങ്ങിലാണ് ഗൈനക്കോളജി വിഭാഗം ഡോക്ടർമാർ അണ്ഡാശയത്തിൽ മുഴ കണ്ടെത്തിയത്. ഗൈനക്കോളജി വിഭാഗം മേധാവി പ്രഫ. ഡോ. അംബിക ഭായിയുടെ നേതൃത്വത്തിൽ ഡോ. ജോർജി ജോയ് ഈരാളിൽ, ഡോ. ശാന്തി, ജനറൽ സർജറി വിഭാഗത്തിലെ ഡോ. വാസന്തി, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. രജനി എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം വഹിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.