ആഘോഷം വാനോളം; സ്​നേഹത്തി‍െൻറ ക്രിസ്​മസുമായി കുട്ടിക്കൂട്ടം

കൊച്ചി: ക്രിസ്മസ് ആഘോഷത്തി​െൻറ ആരവങ്ങൾ വാനോളമായിരുന്നു. കൂട്ടത്തിൽനിന്ന് വിനീത് പാപ്പയായി താളത്തിൽ കുംഭ കുലുക്കിയെത്തിയപ്പോൾ സദസ്സ് കൈയടികളോടെ വരവേറ്റു. സ​െൻറര്‍ ഫോര്‍ എംപവര്‍മ​െൻറ് ആന്‍ഡ് എൻറിച്ച്‌മ​െൻറി​െൻറ ആഭിമുഖ്യത്തില്‍ എറണാകുളം വനിത അസോസിയേഷ​െൻറ സഹകരണത്തോടെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷമായിരുന്നു രംഗം. യേശുവി​െൻറ ജന്മദിനത്തെ വരവേറ്റ് നാല് സ്‌പെഷല്‍ സ്‌കൂളുകളില്‍നിന്നെത്തിയ 200ഓളം കുട്ടികള്‍ രണ്ടു മണിക്കൂറോളം എല്ലാം മറന്ന് ആഘോഷത്തിൽ മുഴുകി. ഇതിനിടെ, എറണാകുളം വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ നടന്ന ആഘോഷത്തിലേക്ക് സ​െൻറ് ആല്‍ബര്‍ട്‌സ് കോളജിലെ ഗണിത വിഭാഗം വിദ്യാര്‍ഥികളായ ചേട്ടന്മാരും ചേച്ചിമാരും സമ്മാനപ്പൊതികളുമായെത്തി. വിമന്‍സ് അസോസിയേഷന്‍ നേതൃത്വം കൊടുക്കുന്ന ശ്രദ്ധ സ്‌പെഷല്‍ സ്‌കൂളിന് പുറമെ സ്മൃതി സ്പെഷല്‍ സ്‌കൂള്‍, ആശാകേന്ദ്രം കാരിക്കാമുറി, നവജീവന്‍ മാമംഗലം എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് ആഘോഷത്തില്‍ പങ്കെടുത്തത്. കുട്ടികള്‍ നിര്‍മിച്ച ആശംസാകാർഡ് യാക്കോബായ സഭ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസിന് ശ്രദ്ധ സ്‌കൂളിലെ ജോര്‍ജ് സമ്മാനിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം ആരംഭിച്ച ചടങ്ങില്‍ കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരും ക്രിസ്മസ് തൊപ്പി ധരിച്ചാണ് എത്തിയത്. അസിസ്റ്റൻറ് കലക്ടര്‍ എസ്. ഈശപ്രിയ ആശംസയര്‍പ്പിച്ചു. കേക്ക് മുറിക്കലിനുശേഷം കുട്ടികളും ആലപിച്ച കരോള്‍ ഗാനങ്ങള്‍ ഹൃദ്യമായി. സി.ഇ.എഫ്.ഇ.ഇ ചെയര്‍മാന്‍ ഡോ. മേരി അനിത പരിപാടിക്ക് നേതൃത്വം നല്‍കി. വിമന്‍സ് അസോസിയേഷന്‍ പ്രസിഡൻറ് ശ്രീകുമാരി സുന്ദരം, ശിശുരോഗ ചികിത്സവിദഗ്ധന്‍ ഡോ. അനസ് തുടങ്ങിയവര്‍ പങ്കെടുത്തു. കൈ നിറയെ സമ്മാനവുമായി ആഹ്ലാദത്തോടെയാണ് കുട്ടികൾ മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.