ദമ്പതികളെ വീടുകയറി ആക്രമിച്ച മൂന്ന്​ പ്രതികൾ അറസ്​റ്റിൽ

ചെങ്ങന്നൂർ: മാന്നാറിൽ വീടുകയറി ദമ്പതികളെ മർദിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. മാന്നാർ കുരട്ടിക്കാട് പുത്തൻമoത്തിൽ അനിൽകുമാറിനെയും (48) ഭാര്യയെയും ഏപ്രിൽ 21ന് രാത്രി 11.30ഒാടെയാണ് മർദിച്ചത്. കേസിൽ ഒന്ന്, മൂന്ന്, നാല് പ്രതികളായ തിരുവല്ല കടപ്ര പരുമല കോട്ടക്കമാലിൽ കോളനിയിൽ സുധി (22), സുഭാഷ് (35), അപ്പു എന്ന് വിളിക്കുന്ന നിധീഷ് (25) എന്നിവരെയാണ് എസ്.ഐ റെജൂബ് ഖാ​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഒന്നാംപ്രതിയെ പുളിക്കീഴ് ബിവറേജസ് കവലയിൽനിന്നും മറ്റു രണ്ടുപേരെ അവരുടെ വീടുകളിൽ നിന്നുമാണ് പിടികൂടിയത്. അഞ്ചാംപ്രതിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാംപ്രതി വിഷ്ണു ഒളിവിലാണ്. പ്രതികളെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.