21ന്​ ഓഖി ദുരിതാശ്വാസദിനം

െകാച്ചി: ഓഖി ചുഴലിക്കാറ്റിൽ ജീവനും ജീവിതോപാധികളും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സഹായിക്കാൻ വ്യാഴാഴ്ച ഓഖി ദുരിതാശ്വാസദിനമായി ആചരിക്കാൻ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാനസമിതി തീരുമാനിച്ചു. അന്ന് സംസംസ്ഥാനത്തെ എല്ലാ കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രത്യേക പ്രാർഥനകൾ നടത്താനും വിദ്യാർഥികളിൽനിന്നും അധ്യാപകരിൽനിന്നും രക്ഷാകർത്താക്കളിൽനിന്നും ധനസമാഹരണം നടത്തി 31-നുമുമ്പ് കെ.സി.ബി.സിയുടെ ഓഖി ദുരിതാശ്വാസഫണ്ടിലേക്ക് കൈമാറും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങൾ ഇത്തവണ ആർഭാടരഹിതമാക്കി മിച്ചം വെക്കുന്ന തുക ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനും അഭ്യർഥിച്ചു. 'തെരുവരങ്ങ്-2018' കൊച്ചി: ഭരത് പി.ജെ. ആൻറണിയുടെ സ്മരണാർഥം പി.ജെ. ആൻറണി മെമ്മോറിയൽ ഫൗണ്ടേഷൻ 2018 ഫെബ്രുവരിയിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന നാലുദിവസത്തെ തെരുവുനാടകോത്സവം, 'തെരുവരങ്ങ്-2018'​െൻറ പ്രാദേശിക വേദികൾ ഫൗണ്ടേഷനൊപ്പം സംഘടിപ്പിക്കാൻ താല്‍പര്യമുള്ള സന്നദ്ധസംഘങ്ങളിൽനിന്നും സാംസ്കാരികപ്രസ്ഥാനങ്ങളിൽനിന്നും സന്നദ്ധത നിർദേശങ്ങൾ ക്ഷണിച്ചു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട നഗര -ഗ്രാമീണ കവലകളിൽ തെരുവുനാടകങ്ങൾ, മറ്റ് തെരുവ് അവതരണങ്ങൾ, സെമിനാറുകൾ, നാടകപ്രവർത്തകരുടെ കൂട്ടായ്മ, ശിൽപശാല എന്നിവയാണ് പ്രധാന പരിപാടികൾ. പ്രഫ. ചന്ദ്രദാസനാണ് ഫെസ്റ്റിവൽ ഡയറക്ടർ. ഫോൺ: 9446535006, 8281490845.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.