പെരുന്നാൾ കൊടിയേറി

പിറവം: പാമ്പാക്കുട സ​െൻറ് തോമസ് ഓർത്തഡോക്സ് ചെറിയ പള്ളിയിൽ മാർ തോമാശ്ലീഹയുടെ ഓർമപ്പെരുന്നാളിന് വികാരി എബ്രാഹം പാലപ്പിള്ളിൽ കൊടിയേറ്റി. 20, 21 തീയതികളിൽ നടക്കുന്ന പെരുന്നാളിന് ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ സേവേറിയോസ് നേതൃത്വം നൽകും. 20ന് രാവിലെ ഏഴിന് കുർബാന, തുടർന്ന് വെട്ടിമൂട് ഭാഗത്തെ മാർ ഗ്രിഗോറിയോസ് ചാപ്പലിലും കാക്കൂർ സ​െൻറ് തോമസ് കുരിശിലും കൊടിയേറ്റ്. 6.30ന് കാക്കൂർ കുരിശിലേക്ക് പ്രദക്ഷിണം, നേർച്ച, പ്രസംഗം ഫാ. ജോൺ വി. ജോൺ, ലേലം. 21ന് രാവിലെ 8.30ന് ഡോ. മാത്യൂസ് മാർ സേവേറിയോസി​െൻറ പ്രധാന കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. തുടർന്ന് പ്രദക്ഷിണം, നേർച്ചസദ്യ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.