ബി.ജെ.പി ആഹ്ലാദ പ്രകടനം: ജാഥക്കാരെ ഉരസിയ കാറിെൻറ ചില്ല് തകര്‍ത്തു

വൈപ്പിന്‍: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ സംസ്ഥാനപാതയിൽ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ കാറി​െൻറ ചില്ല് തകര്‍ത്തു. ചില്ല് തകര്‍ന്ന് വാഹനം ഓടിച്ചിരുന്ന പള്ളത്താംകുളങ്ങര അഞ്ചലശ്ശേരി അഭിജിത്തി​െൻറ കൈക്ക് മുറിവേറ്റു. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ കുഴുപ്പിള്ളിയില്‍ അയ്യമ്പിള്ളി മഹാദേവക്ഷേത്രത്തിനടുത്താണ് സംഭവം. അഭിജിത്തും ഭാര്യയും കുഞ്ഞും സഞ്ചരിച്ചിരുന്ന കാർ ജാഥക്കാരുടെ ദേഹത്ത് ഉരസി. പ്രകോപിതനായ പ്രവര്‍ത്തകന്‍ കാറി​െൻറ ഡ്രൈവറുടെ വശത്തെ ഗ്ലാസില്‍ ഇടിക്കുകയായിരുന്നു. ജാഥക്ക് മുന്നില്‍ സഞ്ചരിച്ചിരുന്ന മുനമ്പം എസ്.ഐ ഇ.പി. ഷിബുവും സംഘവും സ്ഥലത്തെത്തി സ്ഥിതിഗതി ശാന്തമാക്കി. അഭിജിത്ത് കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പരാതി ഇല്ലാത്തതിനാല്‍ കേസ് എടുത്തിട്ടില്ലെന്ന് എസ്.ഐ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.