എക്യുമെനിക്കൽ റാലിയും കരോൾ മത്സരവും

അങ്കമാലി: തുറവൂർ സ​െൻറ് അഗസ്റ്റിൻസ് പള്ളിയിൽ ക്രിസ്മസിനോടനുബന്ധിച്ച് എക്യുമെനിക്കൽ റാലിയും കരോൾ ഗാന മത്സരവും നടന്നു. സ​െൻറ് അഗസ്റ്റിൻസ് പള്ളിയും സ​െൻറ് ജോർജ് യാക്കോബായ സുറിയാനി ചാപ്പലും സംയുക്തമായാണ് റാലി സംഘടിപ്പിച്ചത്. മാർ അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നിന്നാരംഭിച്ച റാലി വികാരി ഫാ. ജോസഫ് കൊടിയൻ ഫ്ലാഗ് ഓഫ് ചെയ്തു. നിശ്ചല ദൃശ്യങ്ങളും ക്രിസ്മസ് സന്ദേശങ്ങളും റാലിയിൽ ഉണ്ടായിരുന്നു. സ​െൻറ് അഗസ്റ്റിൻസ് യൂത്തി​െൻറ നേതൃത്വത്തിൽ 'മിസ്റ്റ് 2017 സീസൺ 5' നടന്നു. യാക്കോബായ സഭയുടെ മൂവാറ്റുപുഴ ഭദ്രാസന ഡോ. മോർ അന്തിയോസ് തിരുമേനി ക്രിസ്മസ് സന്ദേശം നൽകി. തുറവൂർ സ​െൻറ് ജോർജ് യാക്കോബായ സുറിയാനി ചാപ്പൽ വികാരി എൽദോ ചെറിയാൻ, സഹ. വികാരി ഫാ. പീറ്റർ ആൻറണി, കൈക്കാർമാരായ ജോസഫ് വടക്കുംഞ്ചേരി, പോൾസൺ പാലാട്ടിക്കുന്നത്താൻ, വൈസ് ചെയർമാൻ തോമസ് പുന്നശ്ശേരി, മദർ സുപ്പീരിയർ സിസ്റ്റർ മൃദുല എസ്.ഡി എന്നിവർ സംസാരിച്ചു. ഐഡിയ സ്റ്റാർ സിങർ സുധീഷ് ചാലക്കുടി നയിക്കുന്ന മെഗ മ്യൂസിക്കൽ നൈറ്റും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.