സി.എൽ.​െഎ.പി പദ്ധതി ഉദ്​ഘാടനം

കൊച്ചി: മെഡിക്കൽ ലബോറട്ടറി ഒാണേഴ്സ് അസോസിയേഷൻ നടപ്പാക്കുന്ന സി.എൽ.െഎ.പി പദ്ധതിയുടെ ഉദ്ഘാടനം ലബോറട്ടറി ഒാണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ. ടി.എ. വർക്കി നിർവഹിച്ചു. ജില്ല പ്രസിഡൻറ് ആൻറണി എലീജിയസ് അധ്യക്ഷതവഹിച്ചു. ലബോറട്ടറിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള മാർഗനിർദേശങ്ങൾ അടങ്ങിയ ലഘുലേഖ സംസ്ഥാന വൈസ് പ്രസിഡൻറ് ബാലചന്ദ്രൻ പ്രകാശനം ചെയ്തു. സംസ്ഥാനകമ്മിറ്റി അംഗം ദേവദാസ് സംസാരിച്ചു. േപ്രാഗ്രാം കൺവീനർ ഡോ. സുരേഷ്കുമാർ സ്വാഗതവും ജില്ല ജോയൻറ് സെക്രട്ടറി ബിജു നമ്പിത്താനം നന്ദിയും പറഞ്ഞു. തൊഴിലാളിവിരുദ്ധ നയങ്ങൾ ചെറുക്കാൻ ട്രേഡ് യൂനിയനുകൾ സംഘടിക്കണം -തമ്പാൻ തോമസ് കൊച്ചി: ട്രേഡ് യൂനിയനുകൾ കക്ഷിരാഷ്ട്രീയം വെടിഞ്ഞ് സംഘടിച്ചാൽ മാത്രമേ ഫാഷിസ്റ്റ്-തൊഴിലാളിവിരുദ്ധ നയങ്ങളെ ഫലപ്രദമായി ചെറുക്കാനാകൂവെന്ന് എച്ച്.എം.എസ് മുൻ ദേശീയ അധ്യക്ഷൻ തമ്പാൻ തോമസ്. എച്ച്.എം.എസ് ജില്ല കൺവെൻഷനോടനുബന്ധിച്ച് സംഘടിപ്പിച്ച ട്രേഡ് യൂനിയൻ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ്പ്രസിഡൻറ് പി.എസ്. ആഷിഖ് അധ്യക്ഷതവഹിച്ചു. ദേശീയ ഉപാധ്യക്ഷൻ പി.എം. മുഹമ്മദ്ഹനീഫ്, സി.െഎ.ടി.യു സംസ്ഥാന വൈസ്പ്രസിഡൻറ് ടി.എൻ. ഗോപിനാഥ്, െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് കെ.കെ. ഇബ്രാഹിംകുട്ടി, കുമ്പളം രാജപ്പൻ എന്നിവർ സംസാരിച്ചു. തോമസ് സെബാസ്റ്റ്യൻ സ്വാഗതവും കെ.പി. കൃഷ്ണൻകുട്ടി നന്ദിയും പറഞ്ഞു. ജില്ല പ്രസിഡൻറായി എം. ബാബുരാജിനെയും ജനറൽ സെക്രട്ടറിമാരായി കെ.പി. കൃഷ്ണൻകുട്ടി, ബാബു തണ്ണിത്തോട് എന്നിവരെയും തെരഞ്ഞെടുത്തു. ജില്ല കൺവെൻഷൻ പി.എം. മുഹമ്മദ്ഹനീഫ് ഉദ്ഘാടനംചെയ്തു. തോമസ് സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. കണ്ണൻ മുഖ്യപ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.