എൻജിൻ തകരാറിലായ ബോട്ട് കോസ്​റ്റൽ പൊലീസ്​ രക്ഷിച്ചു

മട്ടാഞ്ചേരി: എൻജിൻ തകരാറായി അഴിമുഖത്ത് ഒഴുകിനടന്ന എറണാകുളം-വൈപ്പിൻ റൂട്ടിൽ സർവിസ് നടത്തുന്ന കിൻകോയുടെ യാത്രാബോട്ട് കോസ്റ്റൽ പൊലീസ് രക്ഷിച്ചു. വൈപ്പിനിൽനിന്ന് എറണാകുളത്തേക്ക് യാത്ര ആരംഭിച്ച ബോട്ടാണ് എൻജിൻ കേടായത്. ശക്തമായ നീരൊഴുക്കുള്ള അഴിമുഖത്തെ കപ്പൽചാലിലേക്ക് ബോട്ട് ഒഴുകുന്നതിനിെട കോസ്റ്റൽ പൊലീസ് ബോട്ട് രക്ഷപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. തകരാറായ ബോട്ട് കയറിൽ കെട്ടിവലിച്ച് വൈപ്പിൻ ജെട്ടിയിൽ അടുപ്പിച്ചു. എൻജിൻ നിലച്ച ബോട്ടിൽനിന്ന് യാത്രക്കാർ കരച്ചിലും ബഹളവും ആരംഭിച്ചതോടെയാണ് സംഭവം കോസ്റ്റൽ പൊലീസി​െൻറ ശ്രദ്ധയിൽ പെട്ടത്. കോസ്റ്റൽ എസ്.ഐ പി.എൻ. രമേശൻ എ.എസ്.ഐ ജോർജ് ലാൽ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.