ഉപ്പുകളത്തിൽ പാലത്തി​െൻറ ഉയരം കൂടിയതായി പരാതി

ചെങ്ങന്നൂർ: മഴുക്കീർ ഉപ്പുകളത്തിൽ പാലത്തി​െൻറ കോൺക്രീറ്റിങ് ജോലി പൂർത്തിയായി. പാലത്തിന് ഉയരം കൂടിയതോടെ എതിർദിശയിൽനിന്നുള്ള വാഹനങ്ങളെ കാണാൻ പറ്റുന്നില്ലെന്ന് പരാതിയുണ്ട്. പഴയ പാലത്തിനേക്കാൾ രണ്ടര അടി താഴ്ചയിൽ നിർമിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ, പഴയ പാലത്തി​െൻറ കൈവരിയോട് ചേർന്ന കലുങ്കിനേക്കാൾ ഉയരത്തിലാണ് കോൺക്രീറ്റ് ചെയ്തത്. ഇതോടെ റോഡി​െൻറ ഉയരവും കൂട്ടേണ്ടി വരും. പാലത്തി​െൻറ ലവലിങ് ജോലി കഴിഞ്ഞാലാണ് ഉയരവ്യത്യാസം അറിയാൻ കഴിയുകയെന്നും പഴയതിനേക്കാൾ 30 സെ.മീ. ഉയരം കുറച്ചാണ് നിർമിച്ചതെന്നും പി.ഡബ്ല്യു.ഡി അധികൃതർ പറഞ്ഞു. പാലത്തി​െൻറ ദിശ വടക്കുഭാഗത്തേക്ക് മാറ്റിയത് നടപ്പാത നിർമിക്കാനാണെന്നും തെക്കുവശം പൈപ്പ് ലൈൻ ഉണ്ടെന്നും അസി. എക്സിക്യൂട്ടിവ് എൻജിനീയർ പറഞ്ഞു. കുടിവെള്ള പദ്ധതിയെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത മാന്നാർ: ഹരിപ്പാെട്ട പള്ളിപ്പാട് പാടശേഖരത്തിൽ പത്ത് പഞ്ചായത്തിലേക്ക് നിർമിക്കുന്ന കുടിവെള്ള പദ്ധതിയെച്ചൊല്ലി കോൺഗ്രസിൽ കലാപം. ഇേതതുടർന്ന് മാന്നാർ പഞ്ചായത്ത് പ്രസിഡൻറിനെ മാറ്റാൻ നീക്കമുണ്ടെന്നും ആരോപണമുണ്ട്. മാന്നാർ മുല്ലശേരിക്കടവിൽനിന്ന് ഈ ജലസംഭരണിയിലേക്ക് വെള്ളം എത്തിച്ച്് ഹരിപ്പാട്ട് വിതരണം ചെയ്യാനുള്ള നീക്കമാണ് തർക്കത്തിനിടയാക്കിയത്. അവിടെനിന്ന് വെള്ളം കൊണ്ടുപോകുന്നത് പ്രദേശത്ത് പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് ചിലരുടെ വാദം. എ ഗ്രൂപ്പുകാരനായ പഞ്ചായത്ത് പ്രസിഡൻറ് ഈ പദ്ധതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് ഐ ഗ്രൂപ്പിനെ ചൊടിപ്പിച്ചു. പഞ്ചായത്ത്് പ്രസിഡൻറിനെ മാറ്റി ഐ ഗ്രൂപ്പുകാരിയായ വനിത അംഗത്തെ പ്രസിഡൻറാക്കാനുള്ള നീക്കം അണിയറയിലുണ്ട്. പ്രതിപക്ഷ നേതാവി​െൻറ അടുത്ത അനുയായിയായ മണ്ഡലം പ്രസിഡൻറി​െൻറ നേതൃത്വത്തിലാണ് അട്ടിമറിയെന്നും ചില പ്രവർത്തകർ പറയുന്നു. പെൻഷൻകാർ മസ്റ്ററിങ് നടത്തണം ചെങ്ങന്നൂർ: എല്ലാ സർവിസ് പെൻഷൻകാരും ട്രഷറിയിൽ ഹാജരായി ഇൗ മാസം 31-ന് മുമ്പ് മസ്റ്ററിങ് നടത്തണം. പെൻഷൻ ബുക്ക്, പാസ് ബുക്ക്, ആധാർ കാർഡ് കോപ്പി, പാൻ കാർഡ് എന്നിവ കൊണ്ടുവരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.