കാര്‍ സ്‌കൂട്ടറില്‍ മുട്ടിയതിനെ ചൊല്ലി തര്‍ക്കം; മരോട്ടിച്ചോടിൽ സംഘര്‍ഷം

കാക്കനാട്: യുവതിയും സുഹൃത്തും സഞ്ചരിച്ച കാര്‍ സ്കൂട്ടറില്‍ മുട്ടിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇടപ്പള്ളി മരോട്ടിച്ചോട് ജങ്ഷന് സമീപം വെള്ളിയാഴ്ച വൈകീട്ടാണ് നാലോടെയാണ് സംഘര്‍ഷം. യുവതിയുടെ കാറി​െൻറ ചില്ലുകള്‍ സംഘം കല്ലും പട്ടികയും ഉപയോഗിച്ച് അടിച്ച് തകര്‍ത്തു. യുവതിക്കൊപ്പം കാറില്‍ സഞ്ചരിച്ചിരുന്ന യുവാവിന പട്ടികയും കല്ലും കൊണ്ട് ഇടിച്ചുപരിക്കേല്‍പിച്ചു. ഈ സമയം, സ്ത്രീയുടെ ബന്ധുക്കളുടെ നേതൃത്വത്തില്‍ എത്തിയ സംഘം സ്‌കൂട്ടര്‍ യാത്രക്കാരനെയും ഇയാളുടെ സുഹൃത്തുക്കളെയും മര്‍ദിച്ചെന്നാണ് പരാതി. യുവതിെയയും സുഹൃത്തിനെയും ആക്രമിച്ച നാലുപേര്‍ക്കെതിരെയും സ്‌കൂട്ടര്‍ യാത്രക്കാരനെ ആക്രമിച്ച നാലുപേര്‍ക്കെതിരെയും തൃക്കാക്കര പൊലീസ് കേസെടുത്തു. സ്‌കൂട്ടര്‍ യാത്രക്കാരനെ മറികടന്ന് മുന്നോട്ടെടുത്ത കാര്‍ മുട്ടിയെന്നാണ് സ്‌കൂട്ടര്‍ യാത്രക്കാര​െൻറ പരാതി. ഇക്കാര്യം ചോദ്യം ചെയ്യാന്‍ കാര്‍ തടഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവ് ആക്രമിച്ചത്രെ. തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് ഇരുവിഭാഗവും സംഭവസ്ഥലത്തേക്ക് എത്തിയതാണ് കൂട്ടത്തല്ലിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.