പ്രഫ. ജോസ്​ കാട്ടൂരി​െൻറ വിയോഗം സഹൃദയ സമൂഹത്തിന്​ നഷ്​ടം

മാരാരിക്കുളം: എഴുത്തിലും അധ്യാപനത്തിലും തുല്യതയില്ലാത്ത വ്യക്തിത്വത്തിന് ഉടമായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ പ്രഫ. ജോസ് കാട്ടൂർ. പുതു കവികൾക്കും കഥാകാരന്മാർക്കും പ്രോത്സാഹനം നൽകാൻ സ്വന്തമായി കവിയരങ്ങുകളും കൂട്ടായ്മകളും സംഘടിപ്പിച്ചു. ആലപ്പുഴ കാട്ടൂർ ജോൺകുട്ടി പള്ളിപ്പറമ്പ​െൻറയും പുന്നപ്ര അരശർക്കടവിൽ സ്റ്റെല്ലാമ്മ ജോൺകുട്ടിയുടെയും മകനാണ്. മെറിറ്റ് സ്കോളർഷിപ്പോടെ വിദ്യാഭ്യാസം നേടിയ ജോസ് കൊച്ചിൻ യൂനിവേഴ്‌സിറ്റിയിൽനിന്ന് മറൈൻ ബയോളജിയിൽ ബിരുദാനന്തര ബിരുദം നേടി. 1968ൽ ചേർത്തല സ​െൻറ് മൈക്കിൾസ് കോളജിൽ സുവോളജി അധ്യാപകനായി. 1981 മുതൽ വകുപ്പ് മേധാവിയായും 2001ൽ പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചു. കേരള യൂനിവേഴ്‌സിറ്റി അക്വാട്ടിക് ബയോളജി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, കലവൂർ അർച്ചന ഫൈൻ ആർട്സ് കലാസാംസ്കാരിക സംഘം സ്ഥാപക പ്രസിഡൻറ്, 'മുഖരേഖ' മാസികയുടെ പത്രാധിപ സമിതി അംഗം, തകഴി ജഗത് ജീവൻ പുസ്തക സംഘം സ്ഥാപകൻ, അർത്തുങ്കൽ നസ്രാണിഭൂഷണ സമാജം കേന്ദ്രഭരണ സമിതി അംഗം, തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. മികച്ച അധ്യാപകനായി പ്രവർത്തിക്കുമ്പോൾതന്നെ ജോസ് കാട്ടൂർ എന്ന തൂലികനാമത്തിൽ നിരവധി കൃതികൾ രചിച്ചു. അതിൽ 'ഗോപുരം പണിയുന്നവർ' എന്ന നോവൽ പുന്നപ്ര-വയലാർ സമരത്തിൽനിന്നും രൂപം കൊണ്ടതാണ്. സൂര്യോദയവും കാത്ത്, മൗനമുടഞ്ഞപ്പോൾ കവിത സമാഹാരങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടു. 'സർഗതീരം' എന്ന സാഹിത്യ സംഘടന രൂപവത്കരിച്ചു. നഗരചത്വരം, കേരള സ്റ്റേറ്റ് ബുക്ക്‌ മാർക്ക്‌ ഹാൾ എന്നിവിടങ്ങളിലായി നടത്തിയിരുന്ന സാഹിത്യസംഗമങ്ങൾ അവസാന ഘട്ടത്തിൽ വീടി​െൻറ മട്ടുപ്പാവിൽ െവച്ചാണ് സംഘടിപ്പിച്ചത്. ആലപ്പുഴയിലെ എഴുത്തുകാരുടെ കഥകളും കവിതകളും സമാഹരിച്ച് 'സർഗ തീരത്ത് വിരിഞ്ഞ പൂക്കൾ' എന്ന പുസ്തകം സ്വന്തം ചെലവിൽ പുറത്തിറക്കി. പ്രഫ. ജോസ്‌ കാട്ടൂരിനോടുള്ള ആദരസൂചകമായി വെള്ളിയാഴ്ച സ​െൻറ് മൈക്കിൾസ് കോളജിന് അവധി നൽകിയിരുന്നു. ശനിയാഴ്ച ഉച്ചക്ക് 2.30ന് ഭൗതികശരീരം കോളജിലും തുടർന്ന് കലവൂർ ബ്ലോക്ക് കവലയിലെ വീട്ടിലും പൊതുദർശനത്തിന് വെക്കും. സംസ്‌കാരം കലവൂർ ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ ഞായറാഴ്ച രാവിലെ 10ന് നടക്കും. സുരക്ഷ ഉപകരണങ്ങൾ നൽകണം അമ്പലപ്പുഴ: ഓഖി ദുരന്തത്തി​െൻറ അടിസ്ഥാനത്തിൽ ആഴക്കടൽ മത്സ്യബന്ധനത്തിന് പോകുന്ന എല്ലാ ഗ്രൂപ്പുകൾക്കും സൗജന്യ സുരക്ഷ ഉപകരണങ്ങൾ നൽകണമെന്ന് കെ.എൽ.സി.എ പുന്നപ്ര വിയാനി യൂനിറ്റ് ആവശ്യപ്പെട്ടു. ഫാ. ഫ്രാൻസിസ് കൈതവളപ്പിൽ അധ്യക്ഷത വഹിച്ചു. ഫാ. യേശുദാസ് അറക്കൽ, കെ.ജി. അലോഷ്യസ്, ടി.എസ്. തങ്കച്ചൻ, സോണി ജോസഫ്, മൈക്കിൾ പി. ജോൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.