പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിലേക്ക്- ^റിയാബ് ചെയർമാൻ

പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിലേക്ക്- -റിയാബ് ചെയർമാൻ കൊച്ചി: സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങൾ വ്യവസ്ഥാപിത രീതിയിൽനിന്ന് മാറി ചിന്തിച്ച് തുടങ്ങിയതോടെ ലാഭത്തിലാകാൻ തുടങ്ങിയെന്ന് റിയാബ് ചെയർമാൻ ഡോ. എം.പി. സുകുമാരൻ നായർ. പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിലേക്കുയരുന്ന നിലപാട് സ്വീകരിക്കാൻ തുടങ്ങിയത് ശക്തമായ മാനേജ്‌െമൻറ് വന്നതുകൊണ്ടാണെന്നും സുകുമാരൻ നായർ വ്യക്തമാക്കി. പൊതുമേഖല സ്ഥാപനമായ കെൽ നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സ​െൻററിൽ സംഘടിപ്പിച്ച ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ ത്രിദിന പ്രദർശന മേളയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച എൻജിനീയറിങ് കോളജ് വിദ്യാർഥികളുടെ പ്രോജക്ട് മത്സരത്തിൽ കാക്കനാട് രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. എം.ഇ.എസ് കോളജ് രണ്ടാം സ്ഥാനവും കോലഞ്ചേരി ശ്രീനാരായണ ഗുരുകുല കോളജ് മൂന്നാം സ്ഥാനവും നേടി. കെൽ മാനേജിങ് ഡയറക്ടർ കേണൽ ഷാജി വർഗീസ് സ്വാഗതവും എസ്.പി.ബി അസോസിയേറ്റ്സ് ഡയറക്ടർ പ്രസാദ് ചക്രപാണി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.