ലവ്​ ജിഹാദ്​ ചോദ്യവുമായി എം.ജി എൽഎൽ.ബി പരീക്ഷ

മൂവാറ്റുപുഴ: നിയമ വിദ്യാർഥികൾക്ക് ലവ് ജിഹാദുമായി ബന്ധപ്പെട്ട് ചോദ്യം നൽകി എം.ജി സർവകലാശാല പരീക്ഷ. പഞ്ചവത്സര എൽഎൽ.ബി നാലാം സെമസ്റ്റർ ചോദ്യ പേപ്പറിലാണ് ലവ് ജിഹാദ് തടയുന്നതിനെതിരായ സങ്കൽപ നിയമം സംബന്ധിച്ച ചോദ്യത്തിലൂടെ വിദ്യാർഥികളെ പരീക്ഷിച്ചത്. പാർലമ​െൻറും കർണാടക സർക്കാറും ലവ് ജിഹാദ് തടയാൻ െകാണ്ടുവന്ന 'സാങ്കൽപിക നിയമം' ഉദ്ധരിച്ചാണ് 10 മാർക്കി​െൻറ ചോദ്യം. പാർലമ​െൻറ് പാസാക്കിയ നിയമം ചോദ്യം ചെയ്യുന്ന ഹരജി മൂന്നംഗ ബെഞ്ചി​െൻറ പരിഗണനയിലിരിക്കെ വേെറാരു സമുദായത്തിൽപെട്ട കർണാടക സ്വദേശിയായ കാമുകിയുമായി ഒളിച്ചോടിയ കാമുകൻ നൽകിയ പൊലീസ് സംരക്ഷണ ഹരജിയിൽ എന്ത് തീരുമാനമെടുക്കുമെന്നാണ് ചോദ്യം. അതേസമയം, ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ള ചോദ്യം സംഘ്പരിവാർ സംഘടനകളെ സഹായിക്കാനാണെന്ന് ആരോപിച്ച് കെ.എസ്.യു നേതൃത്വത്തിൽ വിദ്യാർഥികൾ രംഗത്തെത്തി. സർക്കാർ ഏജൻസികൾ പോലും ലവ് ജിഹാദ് അടിസ്ഥാനരഹിത പ്രചാരണമാണെന്ന് വ്യക്തമാക്കുേമ്പാഴാണ് സർവകലാശാലയുടെ ഇൗ നടപടിെയന്ന് കെ.എസ്.യു കുറ്റപ്പെടുത്തി. ഇതിനെതിരെ ചാൻസലർകൂടിയായ ഗവർണർക്ക് പരാതി നൽകുമെന്ന് കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി റംഷാദ് റഫീഖ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.