സ്‌കൂള്‍ പരിസരത്ത് ഹാന്‍സ് വിറ്റയാൾ പിടിയില്‍

വൈപ്പിന്‍: മുനമ്പം പൊലീസി​െൻറ പട്രോളിങ്ങിനിടെ ചെറായിയില്‍ സ്‌കൂള്‍ പരിസരത്ത് വില്‍പനക്ക് കൊണ്ടുവന്ന ഹാന്‍സുമായി കച്ചവടക്കാരന്‍ പിടിയിലായി. 120 പാക്കറ്റ് ഹാന്‍സുമായി എത്തിയ പുത്തന്‍വേലിക്കര കൈമാതുരുത്തില്‍ അരുണ്‍ തോമസിനെ (47) എസ്.ഐ ടി.വി. ഷിബുവും സംഘവും അറസ്റ്റ് ചെയ്തു. തൃശൂര്‍ ജില്ലയിലെ വലപ്പാട് മേഖലയില്‍നിന്ന് പാക്കറ്റിന് 10 രൂപക്ക് വാങ്ങുന്നത് നാലിരട്ടിയിലധികം തുകക്കാണ് ഇയാള്‍ വിറ്റിരുന്നത്. മദ്യം കടത്തിയതിന് മാഹി എക്‌സൈസിലും അനധികൃതമായി മദ്യവില്‍പന നടത്തിയതിന് പുത്തന്‍വേലിക്കര പൊലീസ് സ്റ്റേഷനിലും പ്രതിക്കെതിരെ കേസുകള്‍ ഉള്ളതായി മുനമ്പം പൊലീസ് അറിയിച്ചു. ഞാറക്കല്‍ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.