സീപോർട്ട്^എയർപോർട്ട് റോഡരികിൽ കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി

സീപോർട്ട്-എയർപോർട്ട് റോഡരികിൽ കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി തൃപ്പൂണിത്തുറ: ഇരുമ്പനം മനക്കപ്പടി ജങ്ഷനിൽ സീപോർട്ട്-എയർപോർട്ട് റോഡിന് ഇരുവശങ്ങളിലുള്ള ഗർത്തങ്ങളിൽ രാത്രി കാലങ്ങളിൽ കക്കൂസ് മാലിന്യങ്ങൾ തള്ളുന്നതായി പരാതി. മാലിന്യം മൂലം പരിസരവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങൾക്കും വായു മലിനീകരണത്തിനും കാരണമായിട്ടുണ്ട്. എരൂർ ഇരുമ്പനം റോഡി​െൻറയും നെടുങ്ങപ്പുഴ പാലത്തിന് സമീപത്തായും മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും തള്ളുന്നത് നിർബാധം തുടർന്ന് കൊണ്ടിരിക്കുകയാണ്. സീപോർട്ട്-എയർപോർട്ട് റോഡി​െൻറ പടിഞ്ഞാറ് വശത്ത് വ്യാപാര സ്ഥാപനങ്ങളും വീടുകളും തിങ്ങിനിറഞ്ഞ ഭാഗങ്ങളിലാണ് ഇത്തരം കൃത്യങ്ങൾ നടക്കുന്നത്. ശാസ്ത്രീയമായ രീതിയിൽ കാനകൾ പണിത് റോഡ് നിരപ്പിൽ ഗർത്തം മൂടിയാൽ മാലിന്യം തള്ളുന്നതിനും വെള്ളക്കെട്ടിനും അനധികൃത പാർക്കിങ്ങിനും പരിഹാരമാകും. കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്. തൃപ്പൂണിത്തുറ നഗരസഭയും പൊലീസ് അധികാരികളും റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനും എത്രയും വേഗം ഇക്കാര്യത്തിൽ ഇടപെടണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫിസിൽ കൂടിയ യോഗത്തിൽ യൂനിറ്റ് പ്രസിഡൻറ് വി.വി. ജയൻ ആവശ്യപ്പെട്ടു. സെക്രട്ടറി വി.ആർ. രാജേഷ്, തമ്പി വർഗീസ് സേവ്യർ മറ്റത്തിൽ എന്നിവർ സംസാരിച്ചു. കേരളം രോഗാതുരമായ നിലയിൽ -വി.എം. സുധീരൻ പള്ളുരുത്തി: ആരോഗ്യ സംരക്ഷണ രംഗത്ത് ലോകത്തിന് തന്നെ മാതൃകയായിരുന്ന കേരളം ഇന്ന് രോഗാതുരമായിരിക്കുകയാണെന്ന് നിയമസഭ മുൻ സ്പീക്കർ വി.എം. സുധീരൻ പറഞ്ഞു. സ്‌കൂൾ വിദ്യാർഥികളെ ജൈവ കൃഷിയിലേക്കും കാർഷികവൃത്തിയിലേക്കും ആകർഷിക്കുന്നതിന് പ്രഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് നടപ്പാക്കുന്ന കർഷക മിത്രം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലും കൃഷി വിജ്ഞാൻ കേന്ദ്രയും വികസിപ്പിച്ചെടുത്ത 10000 കറിവേപ്പില തൈകൾ, ജൈവവളം, കാർഷിക പരിപാലനം സംബന്ധിച്ച ലഘുലേഖയടങ്ങിയ കിറ്റ് എന്നിവ എസ്.ഡി.പി.വൈ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് വിതരണം ചെയ്തു. അടുത്തഘട്ടത്തിൽ പച്ചക്കറി തൈകളും വിത്തുകളും നൽകും. എറണാകുളം പാർലമ​െൻറിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി തുടക്കം കുറിച്ച പദ്ധതി, തുടർന്ന് മറ്റ് ക്ലാസുകളിലെ വിദ്യാർഥികളിൽ കൂടി നടപ്പാക്കുമെന്ന് മാനേജിങ് ട്രസ്റ്റി പ്രഫ. കെ.വി. തോമസ് എം.പി പറഞ്ഞു. കൊച്ചി മേയർ സൗമിനി ജയിൻ അധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാൻ കേന്ദ്രം തലവൻ ഡോ. സുനോജ് സുബ്രഹ്മണ്യൻ പദ്ധതി വിശദീകരണം നടത്തി. എം. സ്വരാജ് എം.എൽ.എ, ഡോ. എ. ഗോപാലകൃഷ്ണൻ, ഡോ. കെ.വി. പീറ്റർ, സി.പി. കിഷോർ, കെ.ആർ. മോഹനൻ, എൻ.എൻ. സുഗുണപാലൻ തുടങ്ങിയവർ സംസാരിച്ചു. കുടിവെള്ള ടാങ്കിൽ വീണ പാമ്പിനെ പിടികൂടി മട്ടാഞ്ചേരി: കോലത്തുമുക്കിലെ ജനവാസ കേന്ദ്രത്തിൽ കുടിവെള്ള ടാങ്കിൽ ആറടിയോളം നീളം വരുന്ന ചേര പാമ്പ് കുടുങ്ങി. പാമ്പിനെ കണ്ടതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചെങ്കിലും തങ്ങൾക്കൊന്നും െചയ്യാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് ഡിവിഷൻ കൗൺസിലർ ശ്യാമള പ്രഭു പറഞ്ഞു. തുടർന്ന് വിവരമറിയിച്ചതോടെ കോടനാട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി കോടനാേട്ടക്ക് കൊണ്ടു പോകുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.