വിദ്യാർഥി സംഘർഷം: കുസാറ്റ്​ അടച്ചു, പരീക്ഷ മാറ്റി

കളമശ്ശേരി: ഇരുവിഭാഗം വിദ്യാർഥികൾ തമ്മിൽ വീണ്ടും സംഘർഷമുണ്ടായതിനെ തുടർന്ന് കൊച്ചി ശാസ്ത്ര സർവകലാശാല കാമ്പസിലെയും കൊച്ചി ലേക്സൈഡ് കാമ്പസിലെയും മുഴുവൻ ക്ലാസുകളും അനിശ്ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്തു. ഇതര സംസ്ഥാന വിദ്യാർഥികളും റിസർച്ച് വിദ്യാർഥികളും ഒഴികെ മുഴുവൻ വിദ്യാർഥികളോടും ഹോസ്റ്റൽ ഒഴിയാൻ നിർദേശിച്ചു. മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു. സർവകലാശാലയിൽ യൂനിയൻ ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പി​െൻറ ഫലപ്രഖ്യാപന ദിവസം നടന്ന സംഘർഷത്തി​െൻറ തുടർച്ചയായി പുറത്ത് നടന്ന സംഘട്ടനത്തെ തുടർന്നാണ് ക്ലാസുകൾ അനിശ്ചിത കാലത്തേക്ക് അടച്ചത്. സംഘട്ടനത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും നാല് പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. മൂന്നാം വർഷ വിദ്യാർഥികളായ, ഇലക്ട്രിക് ആൻഡ് ഇലക്േട്രാണിക്സ് എൻജിനീയറിങ് വിഭാഗത്തിലെ കിരൺ (20), സിവിൽ എൻജിനീയറിങ്ങിലെ കിരൺ ചന്ദ്രശേഖർ (20) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ബുധനാഴ്ച വൈകീട്ട് കാമ്പസിനകത്ത് എസ്.എഫ്.ഐ പ്രവർത്തകരും കെ.എസ്.യു, എ.ഐ.എസ്.എഫ്, എം.എസ്.എഫ് കൂട്ടുകെട്ടും തമ്മിൽ സംഘർഷം ഉണ്ടായി. ഇതൊഴിവാക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ലാത്തി വീശുകയും നാല് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന് കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഷൻ മാർച്ചും സ്റ്റേഷന് മുന്നിൽ പ്രതിഷേധവും നടത്തി. പിന്നീട് കസ്റ്റഡിയിലെടുത്തവരെ രാത്രിയോടെ പൊലീസ് വിട്ടയക്കുകയായിരുന്നു. ഇതിന് ശേഷം സൗത്ത് കളമശ്ശേരി മേൽപാലത്തിന് സമീപം ഹോട്ടലിന് മുന്നിൽവെച്ച് രാത്രി 11ഒാടെ എസ്.എഫ്.ഐക്കാരും വിരുദ്ധ ചേരിക്കാരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇതേ തുടർന്നാണ് ക്ലാസുകൾ റദ്ദാക്കാൻ സർവകലാശാല തീരുമാനമെടുത്തത്. വനിത സംഗമം ഇന്ന് കൊച്ചി: സി.പി.എം ജില്ല സമ്മേളനത്തി​െൻറ ഭാഗമായി വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പറവൂർ മുനിസിപ്പൽ പാർക്കിൽ വനിതാസംഗമം സംഘടിപ്പിക്കും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും. വനിത കമീഷൻ ചെയർപേഴ്സൻ എം.സി. ജോസഫൈൻ, മറിയംദാവ്ളെ, വീണ ജോർജ് എം.എൽ.എ, സംസ്ഥാന സംഗീത നാടക അക്കാദമി ചെയർപേഴ്സൻ കെ.പി.എ.സി ലളിത, സാക്ഷരത മിഷൻ ഡയറക്ടർ പി.എസ്. ശ്രീകല എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.