മണ്ണ്​ പ്രകൃതിയുടെ വിസ്​മയം ^പ്രഫ. കെ. അരവിന്ദാക്ഷൻ

മണ്ണ് പ്രകൃതിയുടെ വിസ്മയം -പ്രഫ. കെ. അരവിന്ദാക്ഷൻ കൊച്ചി: പ്രകൃതിയുടെ വിസ്മയമായ മണ്ണ് സുസ്ഥിര വികസനത്തിന് അനിവാര്യ ഘടകമാണെന്നും അത് സംരക്ഷിക്കാനുള്ള അവബോധം സൃഷ്ടിക്കേണ്ടത് മതത്തി​െൻറ കടമയാണെന്നും മനുഷ്യാവകാശ പരിസ്ഥിതി പ്രവർത്തകൻ പ്രഫ. കെ. അരവിന്ദാക്ഷൻ. മാർത്തോമ സഭ കോട്ടയം-കൊച്ചി ഭദ്രാസന എക്കോളജി കമീഷൻ 'മണ്ണ്-മതം-മനുഷ്യൻ' വിഷയത്തിൽ സംഘടിപ്പിച്ച ചർച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം-കൊച്ചി ഭദ്രാസന സെക്രട്ടറി റവ. ടി.എസ്. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വർഗീസ് മാത്യു അധ്യക്ഷത വഹിച്ചു. ഭദ്രാസന ട്രഷറർ എ.എം. മണി, റവ. ടി.സി. തോമസ്, റവ. സ്കറിയ ജോൺ, സഭ കൗൺസിൽ അംഗം ജോസി കുര്യൻ, ഭദ്രാസന എക്കോളജി കമീഷൻ കൺവീനർ കുരുവിള മാത്യൂസ്, വികസന സംഘം ഭദ്രാസന സെക്രട്ടറി പി.കെ. തോമസ്, വൈസ് പ്രസിഡൻറ് ജോസഫ് ഇലവുംമൂട്, മാമൻ മത്തായി എന്നിവർ സംസാരിച്ചു. ഹിന്ദ് മസ്ദൂർ സഭ ജില്ല സമ്മേളനം കൊച്ചി: ഹിന്ദ് മസ്ദൂർ സഭ (എച്ച്.എം.എസ്) ജില്ല സേമ്മളനം 17, 18 തീയതികളിൽ എറണാകുളത്ത് നടക്കും. 17ന് രാവിലെ 10ന് എറണാകുളം ടൗൺഹാളിൽ അഖിലേന്ത്യ വൈസ് പ്രസിഡൻറ് പി.എം. മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് 'തൊഴിലാളികളും തൊഴിൽ മേഖലയും നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ എച്ച്.എം.എസ് ദേശീയ മുൻ അധ്യക്ഷൻ തമ്പാൻ തോമസ് പ്രബന്ധം അവതരിപ്പിക്കും. മുതിർന്ന ട്രേഡ് യൂനിയൻ നേതാവ് വി.െക. മനോഹർ മാസ്റ്റർ സമ്മേളനത്തിൽ പതാക ഉയർത്തും. ലേബർ കോഡ് ഉൾപ്പെടെ കേന്ദ്ര സർക്കാറി​െൻറ നിയമഭേദഗതികൾ ജില്ല സമ്മേളനത്തിലെ മുഖ്യ ചർച്ചാവിഷയമായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.