മൈജി-മൈ ജനറേഷൻ ഷോറൂം ഉദ്​ഘാടനം 16ന്​

കൊച്ചി: മൈജി-മൈ ജനറേഷൻ ഡിജിറ്റൽ ഹബി​െൻറ 55ാമത് ഷോറൂം ഇടപ്പള്ളി ലുലുമാളിന് എതിർവശം ഇൗമാസം 16ന് രാവിലെ 10.30ന് നടൻ മോഹൻലാൽ ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഷോറൂമാണ് ഇടപ്പള്ളിയിലേതെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.കെ. ഷാജി വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൊബൈൽ ഫോൺ, ലാപ്ടോപ്, ടാബ്ലറ്റ്, കാമറ, ലാൻഡ്ഫോൺ, സിം ആൻഡ് റീചാർജ്, ഗാഡ്ജറ്റുകൾ, ഇൻഷുറൻസ്, ഡിജിറ്റൽ അക്സസറികൾ, സർവിസിങ് തുടങ്ങി എല്ലാ ഡിജിറ്റൽ ഉൽപന്നങ്ങളും സേവനങ്ങളും ഷോറൂമിൽ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 36 അന്താരാഷ്ട്ര ബ്രാൻഡുകളുടെ നാനൂറിലധികം ഉൽപന്നങ്ങൾ ഷോറൂമിലുണ്ട്. ഉദ്ഘാടനദിവസം പ്രത്യേക ഡിസ്കൗണ്ടും സമ്മാനങ്ങളും എല്ലാ പർച്ചേസിനുമൊപ്പം സുനിശ്ചിത സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഗാഡ്ജറ്റുകൾക്ക് പൂർണ പരിരക്ഷ ഉറപ്പാക്കുന്ന ജി.ഡോട്ട് പ്രൊട്ടക്ഷൻ, ഒാർഡർ നൽകിയാൽ അധിക ചാർജില്ലാതെ ഒരു മണിക്കൂറിനകം ഉൽപന്നം വീട്ടിലെത്തിക്കുന്ന വൺ അവർ ഹോം ഡെലിവറി എന്നീ സേവനങ്ങളും ലഭ്യമാണ്. മാർക്കറ്റിങ് ജനറൽ മാനേജർ സി.ആർ. അനീഷ്, ഒാപറേഷൻ ജനറൽ മാനേജർ നദീർ സി.കെ.വി, സ്റ്റേറ്റ് ഹെഡ് മുഹമ്മദ് ജെയ്സൽ, മാർക്കറ്റിങ് ഡി.ജി.എം കെ.കെ. ഫിറോസ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.