ഓഖി: രണ്ട് ബോട്ടുകള്‍ കൂടി തിരിച്ചെത്തി

മട്ടാഞ്ചേരി: കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍നിന്ന് മത്സ്യബന്ധനത്തിന് പോയി ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട് കാണാതായ 17 ബോട്ടുകളില്‍ രണ്ട് ബോട്ടുകള്‍ കൂടി വ്യാഴാഴ്ച തിരിച്ചെത്തി. നഹ്മത്ത്, ജോണ എന്നീ ബോട്ടുകള്‍ 25 തൊഴിലാളികളുമായാണ് മടങ്ങിയെത്തിയത്. ഹാര്‍ബറില്‍നിന്ന് പോയ 15 ബോട്ടുകളെക്കുറിച്ചും 180 തൊഴിലാളികളെക്കുറിച്ചും വിവരം ലഭിക്കാനുണ്ട്. ഇതുള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിന്നായി വ്യാഴാഴ്ച കൊച്ചി ഫിഷറീസ് ഹാര്‍ബറിലെത്തിയത് 19 ബോട്ടുകളും 225 തൊഴിലാളികളുമാണ്. നഹ്മത്ത്, ജോണ എന്നീ ബോട്ടുകള്‍ക്ക് പുറമേ സ​െൻറ് ഡാമിയന്‍, സ​െൻറ്് ആൻറണി, ഷാഫിയ, ഡിവൈന്‍ മേഴ്സി, ജഹോവ ജിറേ, സക്കരിയാസ്, റബ്ബോണി, ലിനോറ, എ.വി.കെ.എം, ഹൈല്‍ മേരി, മദര്‍ ഓഫ് വേളാങ്കണ്ണി, ശിവശക്തി, ലൂർദ് അന്നൈ, ബാറൂക്ക്, മേഴ്സിഡസ്, മേരി മാതാ എന്നീ ബോട്ടുകളാണ് വ്യാഴാഴ്ച കൊച്ചി ഫിഷറീസ് ഹാര്‍ബറിലെത്തിയത്. കന്യാകുമാരി, ചിന്നതുറൈ തുടങ്ങിയ ഭാഗങ്ങളില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകളാണ് ഹാര്‍ബറിലെത്തിയ പത്തൊമ്പതില്‍ 17 ബോട്ടുകളും. കൊച്ചിയില്‍ നിന്ന് പോയി മടങ്ങിയെത്താത്ത ബോട്ടുകളില്‍ ചിലത് കന്യാകുമാരിയില്‍നിന്ന് 280 നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യബന്ധനം നടത്തുന്നത് കണ്ടതായി മടങ്ങിയെത്തിയ തൊഴിലാളികളില്‍ ചിലര്‍ പറഞ്ഞു. ക്രിസ്മസിന് മുമ്പ് ഈ ബോട്ടുകള്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.