കാർ ഇടിച്ചുവീഴ്ത്തിയ സ്കൂട്ടർ യാത്രികൻ ടാങ്കർ ലോറിക്കടിയിൽ​െപട്ട് മരിച്ചു

കളമശ്ശേരി: സീപോർട്ട്-എയർപോട്ട് റോഡിൽ കാർ ഇടിച്ച് വീഴ്ത്തിയ സ്കൂട്ടർ യാത്രികൻ ടാങ്കർ ലോറിക്കടിയിൽെപട്ട് മരിച്ചു. കൊല്ലം കച്ചേരി വാർഡ് കഴ്സൺ നഗർ 150 സി.പി ആൻഡ് സി.പി ബിൽഡിങ്ങിൽ ആകാശ് നാഥാണ് (28) മരിച്ചത്. മൃതദേഹം കളമശ്ശേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. വ്യാഴാഴ്ച വൈകീട്ട് 3.30ഓടെ കൈപ്പടമുഗൾ ജങ്ഷന് സമീപത്താണ് അപകടം. ഇടറോഡിൽനിന്ന് കയറി വന്ന സ്കൂട്ടറിൽ അതുവഴി വന്ന കാറിടിച്ചതിനാൽ റോഡിലേക്ക് തെറിച്ചുവീണു. ഈ സമയം തൊട്ടുപിന്നാലെ വന്ന ടാങ്കർ ലോറി യുവാവിനെ ഇടിച്ച് മരണം സംഭവിക്കുകയായിരുന്നു. ഇടിച്ച കാർ നിർത്താതെ പോയി. ആകാശ് നാഥും ഭാര്യ സുനീഷയും കാക്കനാട് ഇൻഫോപാർക്കിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. പിതാവ്: സുകുനാഥൻ. മാതാവ്: ഷീല. സഹോദരൻ: അഭിലാഷ്. ekd1 akash nath ആകാശ് നാഥ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.