ക്രിസ്​മസിന്​ അർബുദ ബോധവത്​കരണ ഡയറിയുമായി ഗൃഹസന്ദർശനം

അങ്കമാലി: അമല ഫെലോഷിപ്പി‍​െൻറയും സ​െൻറ് ആൻസ് കോളജ് അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ അർബുദ ബോധവത്കരണ ഡയറിയുമായി ക്രിസ്മസ് അവധിക്കാലത്ത് ഗൃഹസന്ദർശനം നടത്തും. 10 അംഗ ഗ്രൂപ്പുകളായി തിരിഞ്ഞ് ജില്ലയിലെ പരമാവധി വീടുകളിൽ നേരിട്ടെത്തി ബോധവത്കരണം നൽകുകയാണ് ലക്ഷ്യം. റോജി എം. ജോൺ എം.എൽ.എ ഡയറി പ്രകാശനം ചെയ്തു. കോളജ് മാനേജർ ജോർജ് കുര്യൻ പാറക്കൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.കെ. രാമചന്ദ്രൻ, അമല േപ്രാജക്ട് ചെയർമാൻ ടോമി സെബാസ്റ്റ്യൻ, കൺവീനർ സെബി വർഗീസ്, സെക്രട്ടറി ഡാൻറി ജോസ് കാച്ചപ്പിള്ളി, കോളജ് യൂനിയൻ ചെയർമാൻ ജിനോ, സെക്രട്ടറി റിജോയ്, ഡെൽബിൻ, സൂര്യവർമ എന്നിവർ സംസാരിച്ചു. (ചിത്രം: ക്രിസ്മസ് അവധിക്കാലത്ത് വീടുകളിലെത്തി ബോധവത്കരണം നൽകുന്നതിന് അമല ഫെലോഷിപ്പും സ​െൻറ് ആൻസ് കോളജ് അധ‍്യാപകരും വിദ്യാർഥികളും തയാറാക്കിയ ഡയറി റോജി എം. ജോൺ എം.എൽ.എ പ്രകാശനം ചെയ്യുന്നു ഫയൽനെയിം: EP ANKA 52)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.