പെരിയാർവാലി കനാലിൽ വെള്ളമില്ല; കൃഷിനാശവും വരൾച്ചയും രൂക്ഷം

ആലുവ: പെരിയാര്‍വാലി കനാലുകളിൽ വെള്ളമില്ലാത്തതുമൂലം കൃഷിനാശവും വരൾച്ചയും രൂക്ഷം. പെരിയാർ ഇറിഗേഷന്‍ പ്രോജക്ടിന് കീഴിലെ ഇൗ കനാലുകളിലൂടെ വെള്ളം ഒഴുക്കാൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. മാലിന്യങ്ങളും കുറ്റിച്ചെടികളും കനാലുകളിൽ നിറഞ്ഞ നിലയിലാണ്. കനാലുകൾ വൃത്തിയാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് അനാസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. സമരങ്ങളും പ്രതിഷേധത്തെയും തുടർന്നാണ് വൃത്തിയാക്കാതെ വെള്ളം തുറന്നുവിടുക. ഇതോടെ പലഭാഗത്തും വെള്ളം ഒഴുകാനാകാതെ കനാൽ കരകവിയുകയാണ് പതിവ്. മഴ മാറിയതോടെ എടത്തല, ചൂര്‍ണിക്കര, കടുങ്ങല്ലൂര്‍ പഞ്ചായത്തുകളിലും ആലുവ നഗരത്തിലും വരള്‍ച്ച അനുഭവപ്പെട്ടുതുടങ്ങി. കൃഷി ആരംഭിക്കാനും പറ്റാത്ത അവസ്ഥയാണ്. ഭൂതത്താന്‍കെട്ടില്‍നിന്ന് വെള്ളം ഒഴുകിയെത്താനുള്ള കനാലുകള്‍ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. അതിനുള്ള കരാര്‍ ഇതുവരെ വിളിച്ചിട്ടില്ല. ഭൂതത്താന്‍കെട്ടി‍​െൻറ ഷട്ടറുകളുടെ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. കനാലിലൂടെ ജലവിതരണം നടത്തണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷക സംഘം ഏരിയ കമ്മിറ്റി പ്രോജക്റ്റ് ഓഫിസ് ഉദ്യോഗസ്ഥർക്ക് നിവേദനം നല്‍കി. സംസ്ഥാന കമ്മിറ്റി അംഗം വി.എം. ശശി, ഏരിയ സെക്രട്ടറി പി.എ. അബൂബക്കര്‍, എം.എം. ഖിളര്‍, കെ.എം. ജൂഡ്, കെ.എന്‍. കൃഷ്ണന്‍ കുട്ടി, ജെസി ഭാസി, കെ.പി. കുഞ്ഞുമുഹമ്മദ്‌, ഷാജഹാന്‍ വില്ലാത്ത്, കെ.എന്‍. ചന്ദ്രശേഖരന്‍ എന്നിവര്‍ നിവേദന സമര്‍പ്പണത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.