ശിലാസ്ഥാപനം

കളമശ്ശേരി: ജുമാമസ്ജിദായി പുനർനിർമിക്കുന്ന മുട്ടാർ വട്ടേക്കുന്നം നജ്മുൽ ഹുദാ മസ്ജിദി​െൻറ ഇമാം വി.കെ. മൊയ്ദീൻ ലത്തീഫ് നിർവഹിച്ചു. പൊന്നുരുന്നി ജുമാമസ്ജിദ് ഖത്തീബ് കുഞ്ഞുമുഹമ്മദ് മുസ്ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി. നൗഷാദ് ഇർഫാനി, ഇബ്രാഹിം ബാദുഷ, ഹാഷിം റഹ്മാനി, എൻ.കെ. അബ്ദുൽ ഖാദർ, കെ.എച്ച്. കാസിം തുടങ്ങിയവർ സംസാരിച്ചു. ഉണങ്ങിയ തണല്‍ മരം അപകടാവസ്ഥയില്‍ കാക്കനാട്: തിരക്കേറിയ റോഡരികില്‍ കരിഞ്ഞുണങ്ങിയ മരം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. കാക്കനാട് മിനി ഷോപ്പിങ് സ​െൻററിലാണ് ഏത് നിമിഷവും കടപുഴകാവുന്ന അവസ്ഥയില്‍ കരിഞ്ഞുണങ്ങിയ തണല്‍ മരം നില്‍ക്കുന്നത്. അടുത്തകാലം വരെ പച്ചപ്പുണ്ടായിരുന്ന മരം പെട്ടെന്ന് ഉണങ്ങിയത് പരിസ്ഥിതി സ്‌നേഹികള്‍ക്കിടയിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. മരത്തി​െൻറ അടി ഭാഗം ദ്രവിച്ചു. മുനിസിപ്പല്‍ അധികൃതര്‍ ചുറ്റും തറകെട്ടി സംരക്ഷണം തീര്‍ത്തിരുന്ന മരമാണ് ഉണങ്ങിയത്. മഴക്കാലത്ത് മരം ഉണങ്ങിയതാണ് സംശയത്തിനിടയാക്കിയത്. മരത്തി​െൻറ ചില്ലകളിലൂടെ വലിച്ച് കെട്ടിയിരിക്കുന്ന കേബിളുകളില്‍ തങ്ങിയാണ് നില്‍ക്കുന്നത്. ദ്രവിച്ച ചില്ലകളിലൂടെ നിരവധി കമ്പനികളുടെ കേബിളുകളാണ് വലിച്ചിരിക്കുന്നത്. മരത്തില്‍നിന്ന് പൊടി വീണ് കണ്ണ് കാണാന്‍ പറ്റാത്ത അവസ്ഥയാണെന്നാണ് യാത്രക്കാര്‍ പറയുന്നത്. സമീപത്തെ സ്‌കൂളിലെ കുട്ടികള്‍ ഉള്‍പ്പെടെ ഇതുവഴിയാണ് കടന്നുപോകുന്നത്. തൃക്കാക്കര നഗരസഭയിലെ ട്രീ കമ്മിറ്റി വനം വകുപ്പ് അധികൃതരുടെ സാന്നിധ്യത്തില്‍ അപകട ഭീഷണിയിലായ മരങ്ങള്‍ മുറിച്ചു നീക്കിയിട്ടും അപകടാവസ്ഥയിലായ മരം മുറിച്ചില്ല. കച്ചവടക്കാര്‍ മുനിസിപ്പല്‍, വില്ലേജ് അധികൃതരുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സ​െൻറ അധ്യക്ഷതയില്‍ ചേരുന്ന ട്രീ കമ്മിറ്റിക്കല്ലാതെ മരം മുറിക്കാന്‍ അനുമതി നല്‍കാനാവില്ലെന്നാണ് മുനിസിപ്പല്‍ അധികൃതരുടെ വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.