അഴിമുഖത്തെ യാത്രാ ബോട്ടിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നു

മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് കപ്പൽ ചാലിന് മുകളിലൂടെ ഫോർട്ട്കൊച്ചി--, വൈപ്പിൻ കരകളെ ബന്ധിപ്പിച്ച് സർവിസ് നടത്തുന്ന നഗരസഭയുടെ ബോട്ടിൽ നിരീക്ഷണ കാമറ സ്ഥാപിക്കുന്നു. കഴിഞ്ഞ ആഴ്ച സർവിസ് ആരംഭിച്ച 'ഫോർട്ട് ക്യൂൻ' എന്ന ബോട്ടിലാണ് രണ്ടു സി.സി ടി.വി കാമറകൾ സ്ഥാപിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ നിരീക്ഷണത്തോടോപ്പം അപകട സാധ്യതകൾ തിരിച്ചറിയാനും ലക്ഷ്യമിട്ടാണ് കാമറകളെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു. അഴിമുഖത്ത് മത്സ്യബന്ധനം കഴിഞ്ഞ് എത്തുന്ന ബോട്ടുകൾ അമിത വേഗത്തിൽ വരുന്നതും തുറമുഖത്തെത്തുന്ന കപ്പലുകളും നിയമം പാലിക്കാതെ അമിതവേഗത്തിൽ കടന്നു വരുന്നതും യാത്രാബോട്ട് സർവിസുകളെ അപകടപ്പെടുത്തുന്ന പരാതിയും നിലനിൽക്കുന്നുണ്ട്. ഇവയെല്ലാം കണക്കിലെടുത്താണ് കാമറ സ്ഥാപിക്കുന്നത്. ഒരു യാത്രയിൽ 150-ഓളം യാത്രക്കാരുമായാണ് 'ഫോർട്ട് ക്യൂൻ' അഴി മുഖത്ത് സർവിസ് നടത്തുന്നത്. ബോട്ടിലെ രണ്ടു ദിശകളിലായി സ്ഥാപിക്കുന്ന കാമറകൾക്ക് ഒരുലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതിനുള്ള ടെൻഡർനടപടികൾ ഉടൻ ആരംഭിക്കും. പട്ടാപകൽ മത്സ്യം കയറ്റുന്ന വാഹനത്തിലെ മലിന ജലം പുഴയിലൊഴുക്കുന്നു നെട്ടൂർ: പട്ടാപകൽ ശീതീകരിച്ച മത്സ്യം കയറ്റുന്നവാഹനങ്ങളിൽ നിന്നും മലിനജലം പുഴയിലേക്കൊഴുക്കുന്നതായി പരാതി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.-30ഓടെ കുമ്പളം -പനങ്ങാട് പാലത്തിൽ നിന്നാണ് മത്സ്യം കയറ്റി പോകുന്ന വാഹനത്തിൽ നിന്നും യാത്രക്കാരുടെ കണ്ണുവെട്ടിച്ച് പുഴയിലേക്ക് മലിനജലം ഒഴുക്കിയത്. പാലത്തി​െൻറ വശത്തിലേക്ക് ഒതുക്കി നിർത്തി വെള്ളമൊഴുകിപ്പോകുന്നതിനായി നിർമിച്ചിട്ടുള്ള ഓവിലൂടെ വാഹനത്തിൽനിന്നും ഘടിപ്പിച്ചിട്ടുള്ള കുഴലിൽ നിന്നുമാണ് മലിനജലം ഒഴുക്കിവിടുന്നത്. വാഹനത്തിനെന്തോ തകരാർ സംഭവിച്ചതാണെന്നായിരിക്കും പരിസരവാസികളും നാട്ടുകാരും കരുതുക. മത്സ്യം കയറ്റി അയൽ സംസ്ഥാനങ്ങളിലേക്കും മറ്റും പോകുന്ന ശീതീകരിച്ച വാഹനമാണിത്. ഇൗ പരിസരത്ത് ഇത്തരത്തിൽ മാലിന്യമൊഴുക്കുന്നത് സ്ഥിരമായിരിക്കുകയാണെന്നും പാലത്തിനടിയിലൂടെ വഞ്ചിയിൽ സഞ്ചരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മേൽ ദുൾഗന്ധത്തോടെ മാലിന്യം വീഴാറുണ്ടെന്നും തൊഴിലാളികൾ പറഞ്ഞു. സംഭവമറിഞ്ഞ് പൊലീസെത്തി നടപടി സ്വീകരിച്ചു. ------------------------------------- സ്വയംതൊഴിൽ പരിശീലന പരിപാടി തൃപ്പൂണിത്തുറ: കൊച്ചി കണയന്നൂർ എൻ.എസ്.എസ് താലൂക്ക് യൂനിയ​െൻറയും മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ നബാർഡി​െൻറ സഹായത്തോടെ ഗാർമ​െൻറ് ഡിസൈനിങ് കോഴ്സ് ആരംഭിച്ചു.13 ദിവസത്തെ കോഴ്സി​െൻറ ഉദ്ഘാടനം താലൂക്ക് യൂനിയൻ പ്രസിഡൻറും ഡയറക്ടർ ബോർഡ് അംഗവുമായ എം.എം. ഗോവിന്ദൻ കുട്ടി നിർവഹിച്ചു. സ്വയം സഹായ സംഘത്തിൽ അംഗങ്ങളായ 30 പേർക്ക് 13 ദിവസങ്ങളിലാണ് പരിശീലനം നടത്തുന്നത്. യോഗത്തിൻ യൂനിയൻ സെക്രട്ടറി പി.ജി. രാജഗോപാൽ, കമ്മിറ്റി അംഗങ്ങളായ കെ. മാധവൻ നായർ, എ.എ. മദനമോഹനൻ, യൂനിയൻ അഡീഷനൽ ഇൻസ്പെക്ടർ ആർ. അനിൽകുമാർ എന്നിവർ സംസാരിച്ചു. റിസോഴ്‌സ് പേഴ്സൺ ഗീതാലക്ഷ്മിയാണ് ക്ലാസെടുക്കുന്നത്. നബാർഡി​െൻറ സഹായത്തോടെയുള്ള മൈക്രോ എ​െൻറർപ്രൈസസ് െഡവലപ്മ​െൻറ് പ്രോഗ്രാം എന്ന കോഴ്സ് മന്നം സ്മൃതി മണ്ഡപത്തിൽ െവച്ചാണ് നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.