ഫീസ്​ അഞ്ചിരട്ടിയാക്കി: വ്യാപാരികൾ പഞ്ചായത്ത് ലൈസന്‍സ് ബഹിഷ്‌കരിക്കും

ചേര്‍ത്തല: പഞ്ചായത്ത് ലൈസന്‍സ് ബഹിഷ്‌കരിക്കാന്‍ കേരള വ്യാപാരി വ്യവസായി സമിതി കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി തീരുമാനിച്ചു. ലൈസന്‍സ് ഫീസ് അഞ്ചിരട്ടിയാക്കിയതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. ഫീസ് കുത്തനെ വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്കും മറ്റും സമിതി നിവേദനം നല്‍കി. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഏരിയ പ്രസിഡൻറ് സി.എസ്. വിനോജും സെക്രട്ടറി ടി.എന്‍. സുധാകരപ്പണിക്കരും പറഞ്ഞു. 15 വർഷം കഴിഞ്ഞും ഒാടി; ബസ് പിടിച്ചെടുത്തു ചേര്‍ത്തല: കാലാവധി കഴിഞ്ഞും സർവിസ് നടത്തിയ സ്വകാര്യ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ആലപ്പുഴ- -അര്‍ത്തുങ്കല്‍ റൂട്ടില്‍ സർവിസ് നടത്തിയ 'ജനസന്തോഷം' ബസാണ് പിടിച്ചെടുത്തത്. 15 വര്‍ഷമാണ് ബസുകള്‍ക്ക് നിരത്തിലിറക്കി യാത്രക്കാരെ കയറ്റി സർവിസ് നടത്താന്‍ നിയമപരമായി അനുവദിച്ചിട്ടുള്ളത്. എന്നാല്‍, 15 വര്‍ഷം പിന്നിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും സർവിസ് തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ ഉദ്യോഗസ്ഥര്‍ ബസ് പിടികൂടിയത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ കെ.ജി. ബിജു, കിഷോര്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ് കുമാര്‍, സുനില്‍കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ബസ് പിടിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.