കുത്തിയതോട്​ നികത്തിയ നീർത്തടപ്രദേശം റവന്യു ഉദ്യോഗസ്​ഥർ സന്ദർശിച്ചു

തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 10ാം വാർഡിൽ ഗുരുമന്ദിരം റോഡരികിൽ പൂഴി ഇട്ട് നികത്തിയ നീർത്തടപ്രദേശം റവന്യൂ ഉദ്യോഗസ്ഥർ സന്ദർശിച്ചു. സമീപവാസികൾ കലക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റവന്യൂ ഉദ്യോഗസ്ഥർ നീർത്തടപ്രദേശം സന്ദർശിച്ചത്. നീർത്തടമാണെന്ന് വില്ലേജ് ഓഫിസിൽ രേഖയുള്ള പ്രദേശം വ്യാജരേഖയുണ്ടാക്കി നികത്താൻ സ്വകാര്യവ്യക്തി നീക്കം നടത്തിയിരുന്നു. നികത്താൻ തുടങ്ങിയതോടെ സമീപവാസികൾ വില്ലേജ് ഓഫിസിലും പഞ്ചായത്ത് ഓഫിസിലും പരാതി നൽകിയിരുന്നു. പൂഴിയുമായി വരുന്ന വാഹനം തടയാൻ വില്ലേജ് ഓഫിസർ നിർദേശിച്ചിരുന്നു. പൂഴിയുമായി വന്ന ലോറി നാട്ടുകാർ വാർഡ് അംഗം ലത ശശിധര​െൻറ നേതൃത്വത്തിൽ തടഞ്ഞു. വില്ലേജ് ഓഫിസർ സ്ഥലത്ത് എത്തുകയും നീർത്തടമാണെന്ന് രേഖയുള്ളതിനാൽ നികത്താൻ പാടില്ലെന്ന് ഉടമക്ക് നിർദേശം നൽകുകയും ചെയ്തു. എന്നാൽ, നീർത്തടം ഉൾപ്പെട്ട സ്ഥലത്തി​െൻറ പോക്കുവരവ് നടത്തിക്കൊടുക്കാൻ ആർ.ഡി.ഒ നൽകിയ ഉത്തരവ് ഉടമ തെറ്റായി ചിത്രീകരിച്ച് വാർഡ് അംഗത്തിനും സമീപവാസിക്കുമെതിരെ പൊലീസിൽ പരാതിയും നൽകി. സംഭവസ്ഥലത്തില്ലാതിരുന്ന സമീപവാസിക്കെതിരെയാണ് പരാതി നൽകിയത്. പൊലീസിൽ നൽകിയ തെറ്റായ രേഖയുടെ നിജസ്ഥിതി അറിയാൻ ഓഫിസിലെത്തിയ വാർഡ് അംഗത്തോടും സമീപവാസിയോടും രേഖയിൽ നീർത്തടമാണെന്നും നികത്താൻ അനുവദിക്കില്ലെന്നും വില്ലേജ് ഓഫിസർ പറഞ്ഞിരുന്നു. ഇെതല്ലാം അവഗണിച്ച് സ്ഥലമുടമ വീണ്ടും നികത്താൻ തുടങ്ങിയപ്പോഴാണ് കലക്ടർക്ക് പരാതി നൽകിയത്. റവന്യൂ സീനിയർ സൂപ്രണ്ട് പ്രദീപ്, ചേർത്തല താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ശശീന്ദ്രപണിക്കർ, കുത്തിയതോട് വില്ലേജ് ഓഫിസർ കെ. സുനിൽ എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്. വാർഷികവും കുടുംബ സംഗമവും തുറവൂർ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ കുത്തിയതോട്, തുറവൂർ യൂനിറ്റുകളുടെ വാർഷികവും കുടുംബസംഗമവും ദിലീപ് കണ്ണാടൻ ഉദ്ഘാടനം ചെയ്തു. ടി.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. പി. മേഘനാഥ്, എൻ. ദയാനന്ദൻ, കെ. ശശീന്ദ്രൻ, രാജലക്ഷ്മി, ടി.ഡി. സുദർശനൻ തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം ആർ. കുമാരദാസ് ഉദ്ഘാടനം ചെയ്തു. കെ.ജെ. ടൈറ്റസ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു പ്രകടനവും സമ്മേളനവും തുറവൂർ: വിലക്കയറ്റത്തിനും ബി.ജെ.പി സർക്കാറി​െൻറ തൊഴിലാളിവിരുദ്ധ വർഗീയ നയങ്ങൾക്കെതിരെ സി.ഐ.ടി.യു അരൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ തുറവൂരിൽ പ്രകടനവും സമ്മേളനവും നടത്തി. ജില്ല ട്രഷറർ കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ജി.ബാഹുലേയൻ അധ്യക്ഷത വഹിച്ചു. പി.കെ. സാബു, കെ.വി. ദേവദാസ്, പി.ഡി. രമേശൻ, സി.വി. ജോയി, എസ്. ബാഹുലേയൻ, പി.ഐ. ഹാരിസ്, പി.ടി. പ്രദീപൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.