ആനന്ദ് സാഗർ ദേശീയ ക്രിക്കറ്റിലേക്ക്

ചെങ്ങന്നൂർ: 25 മുതൽ 30 വരെ മുംബൈയിൽ നടക്കുന്ന ദേശീയ സ്കൂൾ ജൂനിയർ ക്രിക്കറ്റ് ടൂർണമ​െൻറിൽ ചെറിയനാട് ശ്രീ വിജയേശ്വരി ഹൈസ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥി ആനന്ദ് സാഗർ കേരളത്തെ നയിക്കും. ദേശീയ മത്സരത്തിനുള്ള 16 അംഗ ടീമിനെ തെരഞ്ഞെടുക്കുന്നതിനായി തലശ്ശേരിയിൽ െവച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച 100 പേരുടെ സെലക്ഷൻ ക്യാമ്പിൽനിന്നാണ് ആനന്ദിന് നറുക്ക് വീണത്. 2016-ൽ ഐ.സി.എ അണ്ടർ 16- വിഭാഗത്തിൽ കേരളത്തിനായി കളിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന മുരുകൻ ട്രോഫി ദേശീയ ടീമിനെ നയിച്ചത് ഈ പ്രതിഭയാണ്. കഴിഞ്ഞ 24-ന് കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ ജൂനിയർ ക്രിക്കറ്റ് മത്സരത്തിൽ ആനന്ദ് സാഗറിനോടൊപ്പം വിജയേശ്വരി സ്കൂളിലെ അഖിൽ കുമാർ , അഭിജിത്ത് , സബിൻ കുമാർ എന്നിവരുമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.