ആസ്​റ്റർ 30ാം വാർഷികം ആഘോഷിച്ചു

കൊച്ചി: സേവനരംഗത്ത് മൂന്ന് ദശകങ്ങള്‍ പൂർത്തിയാക്കിയതി​െൻറ ആഘോഷവും ആസ്റ്റർ@30 2017 കാമ്പയി​െൻറ സമാപനവും ഉൾപ്പെടുത്തി ആസ്റ്റര്‍ ഡി.എം ഹെൽത്ത് കെയർ വാർഷികാഘോഷം സംഘടിപ്പിച്ചു. ആസ്റ്റര്‍ സ്ഥാപകദിനം കൂടിയായ ഡിസംബർ 11ന് ദുബൈ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് വാർഷികാഘോഷ സമാപനം. യു.എ.ഇ ആരോഗ്യമന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ അല്‍ അമീരി, ദുബൈ ഹെൽത്ത് അതോറിറ്റിയിലെ ഡയറക്ടര്‍ ഓഫ് ഹെൽത്ത് റെഗുലേഷന്‍ ഡോ. മുഹമ്മദ് സാലിഹ് അല്‍ മുല്ല, യു.എ.ഇ സഹമന്ത്രി മുഹമ്മദ് ഷറഫ്, ഷാർജ റൂളേഴ്സ് കോർട്ട് ചെയർമാൻ സാലിം അബ്ദുറഹ്മാന്‍ അല്‍ ഖാസിമി, ആസ്റ്റര്‍ ഡി.എം ഹെൽത്ത് കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ, ലുലു ഗ്രൂപ് ചെയർമാൻ എം.എ യുസുഫലി, ആസ്റ്റര്‍ ഡി.എം െഹൽത്ത് കെയര്‍ ഡയറക്ടര്‍ അനൂപ് മൂപ്പന്‍ തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.