എം.ജി സർവകലാശാല വാർത്തകൾ

പ്രാക്ടിക്കൽ കോട്ടയം: 2017 നവംബറിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ ചെണ്ട, മദ്ദളം എന്നീ പരീക്ഷകളുടെ പ്രാക്ടിക്കൽ യഥാക്രമം ഡിസംബർ 19 മുതൽ 20 വരെയും 2018 ജനുവരി മൂന്ന് മുതൽ അഞ്ചുവരെയും ആർ.എൽ.വി കോളജിൽ നടത്തും. മൂന്നാം സെമസ്റ്റർ ബി.സി.എ/ബി.എസ്സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (സി.ബി.സി.എസ്.എസ്, യു.ജി, 2015 അഡ്മിഷൻ റെഗുലർ/ 2013 മുതൽ അഡ്മിഷൻ സപ്ലിമ​െൻററി/ ഇംപ്രൂവ്മ​െൻറ്) ഒക്ടോബർ 2017 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ 19, 20, 21 തീയതികളിൽ വിവിധ കോളജുകളിൽ നടത്തും. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. 2017 ഒക്ടോബറിൽ, സി.പി.എ.എസിനു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എൽ.ഐ.എസ്.സി (റെഗുലർ/സപ്ലിമ​െൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ /ഡിസേർട്ടേഷൻ/ വൈവവോസി ഡിസംബർ 21, 22 തീയതികളിൽ കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ നടത്തും. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. പരീക്ഷഫലം 2016 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എഡ് ( ദ്വിവർഷം, റെഗുലർ/ സപ്ലിമ​െൻററി) പരീക്ഷഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ഡിസംബർ 27വരെ അപേക്ഷിക്കാം. 2016 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്ററും 2017 െഫ്രബുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്ററും എം.എസ്സി സുവോളജി (നോൺ സി.എസ്.എസ്, സപ്ലിമ​െൻററി/ മേഴ്സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഡിസംബർ 27വരെ അപേക്ഷിക്കാം. എം.ജിയിൽ ടെക്നിക്കൽ അസിസ്റ്റൻറ് ഒഴിവ് കോട്ടയം: എം.ജി സർവകലാശാല സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ടെക്നിക്കൽ അസിസ്റ്റൻറ്( കമ്പ്യൂട്ടർ ലാബ്) തസ്തികയിൽ നിയമനത്തിന് അപേക്ഷിക്കാം. ഒന്നാം ക്ലാസിലുള്ള ബി.എസ്സി കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ബി.സി.എ ബിരുദവും കമ്പ്യൂട്ടർ ഹാർഡ്വെയർ, ഓപറേറ്റിങ് സിസ്റ്റം, ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ എന്നിവയിലുള്ള പ്രവീണ്യവുമാണ് യോഗ്യതകൾ. കമ്പ്യൂട്ടർ ലാബിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായം 18നും 36നും ഇടയിൽ. പ്രതിമാസം 15,000 രൂപ വേതനം ലഭിക്കും. താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡെപ്യൂട്ടി രജിസ്ട്രാർ രണ്ട് (ഭരണവിഭാഗം), മഹാത്്മാഗാന്ധി സർവകലാശാല, പി.ഡി.ഹിൽസ് പി.ഒ, കോട്ടയം--686 560 വിലാസത്തിൽ ഡിസംബർ 20-നകം സമർപ്പിക്കണം. പ്രായപരിധിയിൽ ഇളവ്, സംവരണം എന്നിവക്ക് അർഹതയുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഹാജരാക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.