ചികിത്സക്കായി ഒരു സ്​മാഷ്​; വോളിയിലൂടെ സമാഹരിച്ചത്​ 1.20 ലക്ഷം രൂപ

പറവൂർ: ഒാരോ സ്മാഷും ബ്ലോക്കും ഋഷിദേവി​െൻറ ജീവിതത്തിേലക്കായിരുന്നു. ഉയർന്നു ചാടി തകർപ്പൻ സ്മാഷുകൾ ഉതിർക്കുേമ്പാൾ കളിക്കാർ ചിന്തിച്ചത് മത്സര വിജയത്തിന് അപ്പുറം ഋഷിദേവി​െൻറ ചികിത്സക്കുള്ള സഹായത്തിലേക്കുള്ള മുതൽക്കൂട്ടിനെ കുറിച്ചായിരുന്നു. വോളിബാളിനെ ജീവകാരുണ്യത്തിനുള്ള മാർഗമാക്കിയപ്പോൾ ഋഷിദേവി​െൻറ ചികിത്സക്കായി സമാഹരിക്കാനായത് 1.20 ലക്ഷം രൂപ. അപ്ലാസ്റ്റിക് അനീമിയ എന്ന മാരക രോഗം ബാധിച്ച് ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് മന്നം കൊക്കർണിപറമ്പിൽ ഋഷിദേവ് (സഞ്ചു) എന്ന ബി.കോം വിദ്യാർഥി. മന്നം നിവാസികളുടെ കൂട്ടായ്മയാണ് േവാളി മത്സരം സംഘടിപ്പിച്ചത്. വി.ഡി.സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് രമ ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. കസ്റ്റസ് കമീഷണർ വി.എ.മൊയ്തീൻ നൈന മുഖ്യപ്രഭാഷണം നടത്തി. മെഹബൂബ്, പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. മത്സരത്തിലൂടെ സമാഹരിച്ച 1.20 ലക്ഷം രൂപ ഋഷിദേവി​െൻറ അച്ഛൻ ശശാങ്കന് കമ്മിറ്റി അംഗങ്ങളായ പുരുഷോത്തമൻ, മെഹബൂബ്, സജീവൻ, അശോകൻ, രാധാകൃഷ്ണൻ, തട്ടാര് സജീവ് എന്നിവർ ചേർന്ന് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.