കൂനമ്മാവ്​ ചാവറ കുര്യാക്കോസച്ച​െൻറ തിരുനാൾ ഒരുക്കം തുടങ്ങി

കൊച്ചി: കുനമ്മാവ് സ​െൻറ് ഫിലോമിനാസ് ചാവറ തീർഥാടന കേന്ദ്രത്തിൽ ചാവറ കുര്യാേക്കാസച്ച​െൻറ തിരുനാളിന് 26ന് കൊടി കയറും. ജനുവരി മൂന്നിനാണ് സമാപിക്കുന്നത്. 26ന് വൈകീട്ട് അഞ്ചിന് വരാപ്പുഴ മെത്രാപ്പൊലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കൊടികയറ്റും. തുടർന്ന് ദിവ്യബലി. ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ വിതരണം തിരുനാൾ ദിവസങ്ങളിൽ രാവിലെ ആറിനും ഏഴിനും 10.30നും വൈകീട്ട് 5.30നും ദിവ്യബലി -നൊവേന. നേർച്ച സദ്യ ദിനമായ 29ന് രാവിലെ 10.30നുള്ള ദിവ്യബലിയിൽ കോട്ടപ്പുറം രൂപത ബിഷപ് ഡോ. ജോസഫ് കാരിക്കാശ്ശേരി മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് നേർച്ചസദ്യ വിതരണം നടക്കും. ഉച്ചക്ക് 12 മുതൽ രാത്രി എട്ടുവരെ നേർച്ചസദ്യ നടക്കും. തിരുനാൾ ദിനമായ ജനുവരി മൂന്നിന് രാവിലെ ഫാ. ജോസഫ് തട്ടാരശ്ശേരിയുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി. വൈകീട്ട് അഞ്ചിന് കബറിടത്തിങ്കൽ നടക്കുന്ന പൊന്തിക്കൽ ദിവ്യബലിയിൽ ആർച്ച് ബിഷപ് ഡോ. ഫ്രാൻസീസ് കല്ലറക്കൽ മുഖ്യകാർമികത്വം വഹിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയാണ് ഇത്തവണ തിരുനാൾ ആഘോഷിക്കുന്നതെന്ന് തീർഥാടന കേന്ദ്രം റെക്ടർ ഫാ. ആൻറണി ചെറിയകടവിലും, ഫാ. ലിജോ ഒാടത്തക്കലും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.