മുല്ലക്കൽ ചിറപ്പ്; റോഡുകൾ വിട്ടുനൽകാനാവില്ലെന്ന് പൊതുമരാമത്ത്

ആലപ്പുഴ: മുല്ലക്കൽ ചിറപ്പ് ലേലവുമായി ബന്ധപ്പെട്ട് റോഡുകൾ വിട്ടുനൽകുന്നതി​െൻറ പേരിൽ പൊതുമരാമത്തും ആലപ്പുഴ നഗരസഭയും തുറന്നപോരിലേക്ക്. പൊതുമരാമത്ത് വകുപ്പി​െൻറ കീഴിലുള്ള റോഡുകൾ ലേലത്തിന് വിട്ടുനൽകില്ലെന്ന നിലപാട് വകുപ്പ് കർക്കശമാക്കിയതോടെയാണ് പ്രശ്നം വീണ്ടും ചൂടുപിടിക്കുന്നത്. പുറമ്പോക്ക് സ്ഥലം ലേലം ചെയ്യാമെന്ന ഹൈകോടതി ഉത്തരവിലൂടെ അനുകൂലവിധി കഴിഞ്ഞദിവസം നഗരസഭ സമ്പാദിച്ചിരുന്നു. തുടർന്ന് കൗൺസിൽയോഗം ചേർന്ന് ലേലനടപടി തുടങ്ങി. അതിനിടയിൽ പൊതുമരാമത്ത് നിരത്ത് വിഭാഗം വീണ്ടും തടസ്സവാദം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഹൈകോടതി ഉത്തരവ് പ്രകാരം പൊതുമരമാത്ത് റോഡി​െൻറ ടാർ ചെയ്ത ഭാഗമോ നടപ്പാതയോ ലേലം ചെയ്ത് നൽകാൻ സാധിക്കില്ലെന്നാണ് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ പറയുന്നത്. പൊതുമരാമത്ത് റോഡുകളിൽ അനധികൃതമായി കടകൾ സ്ഥാപിക്കുന്നവർക്കെതിരെ ഹൈവേ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നാണ് പൊതുമരാമത്ത് വിഭാഗത്തി​െൻറ മുന്നറിയിപ്പ്. പൊതുമരാമത്ത് വകുപ്പി​െൻറ ഈ നീക്കം മുല്ലക്കൽ ചിറപ്പ് മഹോത്സവം അട്ടിമറിക്കാനാണെന്ന് നഗരസഭ ചെയർമാൻ തോമസ് ജോസഫ് ആരോപിച്ചു. വർഷങ്ങളായി തുടർന്ന് വരുന്ന നഗരസഭയുടെ അധികാരം പൊതുമരാമത്ത് വകുപ്പ് ചോദ്യംചെയ്യുകയാണ്. ഹൈകോടതി പരാമർശംപോലും കണക്കിലെടുക്കാതെയാണ് പൊതുമരാമത്ത് പെരുമാറുന്നത്. ഇത് അംഗീകരിക്കാൻ ആവില്ല. പൊതുമരാമത്തി​െൻറ കീഴിലുള്ള കാനകൾ ശുചീകരിക്കുന്നത് നഗരസഭയാണെന്നും അദ്ദേഹം പറഞ്ഞു. മേഖലതല പ്രചാരണ കൺെവൻഷൻ മണ്ണഞ്ചേരി: ഇസ്ലാമിക് സ​െൻറർ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹുബ്ബേ മദീന 1492​െൻറയും ദാറുൽ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി ബിരുദദാന സമ്മേളനത്തി​െൻറയും മണ്ണഞ്ചേരി മേഖലതല പ്രചാരണ കൺെവൻഷൻ നടന്നു. എസ്.കെ.എസ്‌.എസ്.എഫ് മണ്ണഞ്ചേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് ജംയ്യതുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ അംഗം ടി.എച്ച്. ജഅ്ഫർ മൗലവി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് എ. ഹസീബ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. യൂസുഫ് ഹുദവി വാളക്കുളം വിഷയാവതരണം നടത്തി. സമസ്ത ജില്ല സെക്രട്ടറി ഉസ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി. നിസാർ പറമ്പൻ, എൻ.എ. മുഹമ്മദ് ഇഖ്ബാൽ, ശഫീഖ് മണ്ണഞ്ചേരി, മാഹീൻ റഷീദ് തുടങ്ങിയവർ സംസാരിച്ചു. നവാസ് അൻവരി സ്വാഗതം പറഞ്ഞു. വിലക്കയറ്റം സാധാരണക്കാര​െൻറ നടുവൊടിക്കുന്നു മണ്ണഞ്ചേരി: സാധാരണക്കാര​െൻറ നടുവൊടിക്കുന്ന വിലക്കയറ്റവും നികുതി കൊള്ളയുമാണ് നാട്ടിൽ നടക്കുന്നതെന്ന് മാരാരിക്കുളം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി. ട്രഷറി നിയന്ത്രണംമൂലം 10,000 രൂപയുടെ ചെക്ക് പോലും മാറുന്നില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണംപോലും അവതാളത്തിലാണെന്നും യോഗം കുറ്റപ്പെടുത്തി. എൻ. ചിദംബരൻ അധ്യക്ഷത വഹിച്ചു. കെ.വി. മേഘനാഥൻ, ടി. സുബ്രഹ്മണ്യദാസ്, അമ്പാടി മുരളി, എ.കെ. മദനൻ, എം.ബി. രാജപ്പക്കുറുപ്പ്, പി.വി. റോയി, സി.എ. കാസിം, പി. ശശികുമാർ, പി. തമ്പി, കുന്നപ്പള്ളി മജീദ്, എം. ഷഫീഖ്, കെ.വി. ജോസി, സി.എ. ലിയോൺ, ആൻറണി, എം.വി. ജോയ്, പി.എസ്. സതീശൻ, അനിയൻ, യശോധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.