റിയാബിൽനിന്ന്​ സസ്​പെൻഷൻ: പത്മകുമാറിനെ തിരിച്ചെടുക്കാൻ ഉത്തരവ്​

കൊച്ചി: മലബാർ സിമൻറ്സ് മുൻ മാനേജിങ് ഡയറക്ടർ കെ. പത്മകുമാറിനെ 'റിയാബി'ലെ സർവിസിൽ പുനർനിയമിക്കാൻ ഹൈകോടതി ഉത്തരവ്. വിജിലൻസ് കേസിൽ പ്രതിയായതിനെ തുടർന്നാണ് എം.ഡി സ്ഥാനത്തുനിന്ന് നീക്കിയത്. എന്നാൽ, പബ്ലിക് സെക്ടർ റീസ്ട്രക്ചറിങ് ആൻഡ് ഇേൻറണൽ ഒാഡിറ്റ് ബോർഡ് (റിയാബ്) സെക്രട്ടറിയായി തുടരുകയായിരുന്നു. ഇതിനിടെ വിജിലൻസ് കേസുകളുടെ പേരിൽ റിയാബിൽനിന്ന് സസ്പെൻഡ് ചെയ്തു. ഇത് ചോദ്യം ചെയ്ത് പത്മകുമാർ നൽകിയ ഹരജിയിലാണ് ഉത്തരവ്. കേസിൽ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. സസ്പെൻഡ് ചെയ്തിട്ട് 15 മാസം കഴിഞ്ഞെന്നും അന്വേഷണത്തി​െൻറ പേരിൽ അനന്തമായി സർവിസിൽനിന്ന് മാറ്റിനിർത്താനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. മാതൃവകുപ്പിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സർക്കാറിന് നൽകിയ നിവേദനത്തിൽ 20 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചു. മലബാർ സിമൻറ്സ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് 48 മണിക്കൂറിലേറെ കസ്റ്റഡിയിലായതിനെത്തുടർന്ന് 2016 സെപ്റ്റംബർ അഞ്ചിനാണ് പത്മകുമാറിനെ സസ്പെൻഡ് ചെയ്തത്. അന്വേഷണം എന്ന് പൂർത്തിയാകുമെന്ന് സർക്കാറിന് പറയാൻ കഴിയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സസ്പെൻഷൻ അനന്തമായി നീളുന്നത് ശിക്ഷക്ക് സമാനമാണ്. ഇത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജിക്കാരനെ സർവിസിൽ തിരിെച്ചടുക്കാൻ ഉത്തരവിടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.