ഹോസ്​റ്റൽ തുടങ്ങി

കൂത്താട്ടുകുളം: ജനനി സീനിയർ വുമൺസ് വെൽെഫയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളത്ത് ജോലി ചെയ്യുന്ന സ്ത്രീകൾക്കായി . നഗരസഭയും സമീപ പഞ്ചായത്തുപ്രദേശവും പ്രവർത്തനപരിധിയാക്കി തുടങ്ങിയ സൊസൈറ്റിയുടെ സാമൂഹികക്ഷേമ പദ്ധതിയുടെ ഭാഗമായാണ് ഹോസ്റ്റല്‍. 18 പേർക്ക് താമസിക്കാനുള്ള സൗകര്യം പെൻഷൻ ഭവനിലാണ് ഒരുക്കിയിരിക്കുന്നത്. വനിതകളുടെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും. 59 അംഗങ്ങളാണ് സംഘത്തിലുള്ളത്. സൊസൈറ്റി പ്രസിഡൻറ് എൽ. വസുമതി അമ്മ, സെക്രട്ടറി ലളിത ജോൺ, ശാന്ത സക്കറിയ, തിലോത്തമ ജോസ്, ടി.ഇ. പത്മാവതി, ഹോസ്റ്റൽ വാർഡൻ സി.എൻ. രാജമ്മ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.