ആത്മഹത്യ െചയ്ത രജീഷിെൻറ നെറ്റിയിൽ ആഴത്തിലുള്ള മുറിവെന്ന് റിപ്പോർട്ട്

മൂവാറ്റുപുഴ: വീടിനുള്ളിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയ ഓട്ടോ ഡ്രൈവർ കല്ലൂർക്കാട് കളങ്ങാട്ടുപാറ മലമ്പുറത്ത് രജീഷി​െൻറ (36) വലത് നെറ്റിയിൽ തലയോട്ടിവരെ ആഴത്തിലുള്ള മുറിവുണ്ടന്ന് പോസ്്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. റിപ്പോർട്ട് മൂവാറ്റുപുഴ ഡിവൈ.എസ്.പിക്ക് കൈമാറി. തൊടുപുഴ പൊലീസ് സ്്റ്റേഷനിൽെവച്ച് അമ്മയുടെ സാന്നിധ്യത്തിൽ സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ മർദനത്തിൽ മനംനൊന്താണ് കഴിഞ്ഞ മൂന്നിന് രജീഷ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളും ആക്ഷൻ കൗൺസിൽ ഭാരവാഹികളും ആരോപിക്കുന്നത്. ഇത് ശരിെവക്കുന്നതാണ് ഫോറൻസിക് സർജ‍​െൻറ റിപ്പോർട്ട്. എന്നാൽ, ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായിട്ടില്ല. ഇതേതുടർന്ന് പൊലീസിനെതിരെ കോടതിയിൽ രജീഷി​െൻറ അമ്മ ശാന്ത പരാതി നൽകിയിട്ടുണ്ട്. തൊടുപുഴയിൽ രജീഷി​െൻറ മൃതദേഹവുമായി എത്തിയ ആംബുലൻസ് റോഡിൽ പൊലീസ് മണിക്കൂറുകളോളം തടഞ്ഞുെവച്ചതിനെതിരെ രജീഷി​െൻറ സഹോദരനും കോടതിയെ സമീപിച്ചിട്ടുണ്ട്. പോസ്്റ്റ്മോർട്ടം റിപ്പോർട്ട് ഔദ്യോഗികമായി പുറത്തുവന്ന സാഹചര്യത്തിൽ രജീഷിനെ മർദിച്ച തൊടുപുഴ പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കുകയും സർവിസിൽനിന്ന് പിരിച്ചുവിടുകയും വേണമെന്ന് ആവശ്യം ശക്തമായി. പൊലീസ് സ്്റ്റേഷനിൽ സി.ഐയുടെ നേതൃത്വത്തിലുള്ള മർദനത്തിനിടെ രജീഷി​െൻറ തല ചുമരിൽ പലവട്ടം ഇടിപ്പിച്ചതാണ് മുറിവുണ്ടായതെന്ന് ശാന്ത നേരത്തെതന്നെ ആരോപിച്ചിരുന്നു. ആ ആരോപണം ശരിെവക്കുന്നതാണ് പോസ്്്റ്റ്മോർട്ടം റിപ്പോർട്ടെന്നും ബന്ധുക്കൾ പറഞ്ഞു. കൂടെജീവിക്കാനായി തീരുമാനിച്ച യുവതിക്കൊപ്പം നാടുവിട്ടതിനെ തുടർന്ന് യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് രജീഷിനെ തൊടുപുഴ പൊലീസ് കസ്്്റ്റഡിയിലെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.