വിജിലൻസിൽ വിശ്വാസം കുറയുന്നു; കേസുകളും

കൊച്ചി: സംസ്ഥാനത്തെ വിജിലൻസ് സംവിധാനത്തിൽ പൊതുജനങ്ങൾക്ക് വിശ്വാസം കുറയുന്നു. അഴിമതി സംബന്ധിച്ച് വിജിലൻസിന് ലഭിക്കുന്ന പരാതികൾ ഗണ്യമായി കുറഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അഴിമതി കേസുകൾ രജിസ്റ്റർ ചെയ്യാൻ വിജിലൻസ് യൂനിറ്റുകൾക്കുണ്ടായിരുന്ന അധികാരം നിയന്ത്രിച്ചതാണ് പരാതികൾ കുറയാൻ ഇടയാക്കിയത്. നേരേത്ത അഴിമതി കേസുകൾ രജിസ്റ്റർ ചെയ്യാൻ വിജിലൻസ് യൂനിറ്റുകൾക്ക് പൂർണ അധികാരമുണ്ടായിരുന്നു. എന്നാൽ, ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും അഴിമതിയെപ്പറ്റി പരാതി ലഭിച്ചാൽ വിജിലൻസ് ഡയറക്ടറുടെ അനുമതിയോടെ മാത്രമേ നടപടിയെടുക്കാവൂ എന്ന് കാണിച്ച് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ കഴിഞ്ഞ മാർച്ച് 29ന് ഉത്തരവ് പുറപ്പെടുവിച്ചു. ഇതിന് പിന്നാലെ ഡയറക്ടറായി ചുമതലയേറ്റ ലോക്നാഥ് െബഹ്റ, യൂനിറ്റുകളിൽ കിട്ടുന്ന പരാതിയുടെ പകർപ്പ് വിജിലൻസ് ആസ്ഥാനത്തേക്ക് അയക്കണമെന്ന് കാണിച്ച് സർക്കുലർ ഇറക്കി. യൂനിറ്റ്തലത്തിൽ നടപടിയില്ലാതെ വന്നതോടെ പരാതികളും തുടർനടപടികളും ഗണ്യമായി കുറഞ്ഞെന്ന് ആർ.ടി.െഎ കേരള ഫെഡറേഷൻ പ്രസിഡൻറ് ഡി.ബി. ബിനുവിന് ലഭിച്ച വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവിന് മുമ്പ് 2016 ജൂൺ ഒന്ന് മുതൽ ഇൗ വർഷം മാർച്ച് 31 വരെ സംസ്ഥാനത്തെ 23 വിജിലൻസ് യൂനിറ്റുകളിലായി ലഭിച്ച പരാതികൾ 13,709 ആണ്. ഉത്തരവിന് ശേഷം ഇൗ വർഷം ഏപ്രിൽ ഒന്നിനും ആഗസ്റ്റ് 31നും ഇടയിലുള്ള കാലയളവിൽ ഇത് മൂവായിരത്തോളമായി കുറഞ്ഞു. എഫ്.െഎ.ആർ. രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണവും ഗസറ്റഡ് ഉദ്യോഗസ്ഥർക്കെതിരായ നടപടികളും കുറഞ്ഞിട്ടുണ്ട്. 2016 ജൂണിനും 2017 മാർച്ചിനുമിടയിൽ 112 ഗസറ്റഡ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തപ്പോൾ ഇൗ വർഷം ഏപ്രിലിനും ആഗസ്റ്റിനുമിടയിൽ ആകെ 20 പേർക്കെതിരെയാണ് കേസെടുത്തത്. സ്പെഷൽ സെല്ലുകളിലും യൂനിറ്റുകളിലുമെല്ലാം പരാതികൾ മുൻ മാസങ്ങളെ അപേക്ഷിച്ച് 75 ശതമാനം വരെ കുറഞ്ഞു. ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവി​െൻറ ഭരണഘടന സാധുത ചോദ്യംചെയ്ത് ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തിട്ടുണ്ട്. --പി.പി. കബീർ--
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.