'ബാബരി: ഒത്തുതീർപ്പുശ്രമം സമുദായ​െത്ത അടിച്ചമർത്തൽ'

കൊച്ചി: 'ബാബരിയാനന്തര മുസ്ലിം ജീവിതവും രാഷ്ട്രീയവ്യവഹാരവും' വിഷയത്തിൽ എസ്.ഐ.ഒ ജില്ല ടേബിൾ ടോക്ക് സംഘടിപ്പിച്ചു. അദർ ബുക്ക്സ് എഡിറ്റർ കെ.എസ്. ഷമീർ നേതൃത്വം നൽകി. ബാബരി പോലുള്ള മുസ്ലിം പൈതൃകവും ചരിത്രമുറങ്ങുന്ന അടയാളങ്ങളും നശിപ്പിക്കുകവഴിയാണ് സംഘ്പരിവാർ ഒളിയജണ്ടകൾ അവർക്ക് നടപ്പാക്കാൻ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ബാബരി ധ്വംസനത്തിനുശേഷം പലപ്പോഴും നടന്ന ഒത്തുതീർപ്പി​െൻറ ശ്രമങ്ങൾ ഒരുവിധത്തിൽ മുസ്ലിം സമുദായത്തിന് മേലുള്ള അടിച്ചമർത്തലും ഭീഷണിയുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ ജില്ല പ്രസിഡൻറ് മുഫീദ് കൊച്ചി അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ എറണാകുളം ഏരിയ പ്രസിഡൻറ് സ്വലീൽ ഫലാഹി, പ്രോഗ്രാം കൺവീനർ ഷാഹിദ് അഷ്ഫാഖ് തുടങ്ങിയവർ സംസാരിച്ചു. എസ്.ഐ.ഒ സംസ്ഥാന ശൂറാ അംഗം റമീസ് വേളം സമാപനം നിർവഹിച്ചു. നവലിബറലിസം തൊഴിലാളി ഐക്യം തളർത്താൻ ശ്രമിക്കുന്നു -തപൻസെൻ കളമശ്ശേരി: നവലിബറലിസം തൊഴിലാളിവർഗ പ്രസ്ഥാനങ്ങളെ ആക്രമിച്ച് ദുർബലപ്പെടുത്താനും അവരുടെ ഐക്യം തളർത്താനുമാണ് ശ്രമിക്കുന്നതെന്ന് സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ. സി.പി.എം ജില്ല സമ്മേളനത്തോടനുബന്ധിച്ച് കളമശ്ശേരിയിൽ സംഘടിപ്പിച്ച 'നവ ഉദാരവത്കരണം: വ്യവസായമേഖലയിലെ പ്രത്യാഘാതങ്ങളും ചെറുത്തുനിൽപും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ. ചന്ദ്രൻപിള്ള, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ, എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, കെ.എൻ. രവീന്ദ്രനാഥ്, പി. രാജീവ്, വി.എ. സക്കീർ ഹുസൈൻ, കെ.എൻ. ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.