മീലാദുന്നബി സംഗമം

എടത്തല: േറഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ ആൻഡ് മാനേജ്മ​െൻറ് അസോസിയേഷൻ സംയുക്താഭിമുഖ്യത്തിൽ കുഴിക്കാട്ടുകര ജുമാമസ്ജിദ് അങ്കണത്തിൽ നടന്നു. കുഴിക്കാട്ടുകര മസ്ജിദ് ഖതീബ് മുഹമ്മദ് റാഫി ഹുദവി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.എം. കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. പേങ്ങാട്ടുശ്ശേരി മുസ്ലിം ജമാഅത്ത് സെക്രട്ടറി വി.കെ. സിദ്ദീഖ് സ്വാഗതം പറഞ്ഞു. ഖതീബ് അബൂബക്കർ ഹുദവി മുണ്ടംപറമ്പ് ഉദ്ബോധനപ്രസംഗം നടത്തി. കുഴിവേലിപ്പടി ജുമാമസ്ജിദ് ഖതീബ് അഹ്മദ് നൂർ മൗലവി ദുആക്ക് നേതൃത്വം നൽകി. പേങ്ങാട്ടുശ്ശേരി മുസ്ലിം ജമാഅത്ത് പ്രസിഡൻറ് കെ.എം. ഷംസുദ്ദീൻ, കുഴിവേലിപ്പടി മുസ്ലിം ജമാഅത്ത് പ്രസിഡൻറ് സി.കെ. അലിയാർ ഹാജി, മദ്റസ മാനേജ്മ​െൻറ് അസോസിയേഷൻ ജില്ല പ്രസിഡൻറ് ടി.എ. ബഷീർ, മദ്റസ മാനേജ്മ​െൻറ് അസോസിയേഷൻ എടത്തല പ്രസിഡൻറ് വി.എം. ഉസ്മാൻ തോലക്കര, വി.എം. ഇസ്മായിൽ ഹാജി, എ.കെ. ബഷീർ, ടി.കെ. മുഹമ്മദ് മുസ്ലിയാർ, അലിയാർ ഹാജി, എം.എ. കായികുഞ്ഞ്, സി.എ. ജമാൽ, അലിക്കുഞ്ഞ്, അബ്‌ദുൽ ജമാൽ, അബ്‌ദുൽ ജബ്ബാർ ഫൈസി, പി.കെ. മൂസ എന്നിവർ സംസാരിച്ചു. േറഞ്ച് പരിധിയിലെ 22 മദ്റസകളിലെ വിദ്യാർഥിറാലി കോമ്പറയിൽനിന്ന് ആരംഭിച്ച് കുഴിക്കാട്ടുകര മസ്ജിദ് അങ്കണത്തിൽ സമാപിച്ചു. േറഞ്ചിൽനിന്ന് ഉന്നതവിജയം നേടിയ വിദ്യാർഥികളെയും പ്രാപ്തരാക്കിയ അധ്യാപകരെയും ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.