തൃക്കാക്കരയില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി തര്‍ക്കം; വിമതന്മാരെ തള്ളാനും കൊള്ളാനുമാവാതെ സി.പി.എം

കാക്കനാട്: തൃക്കാക്കര മുനിസിപ്പല്‍ ഭരണത്തില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസ്, സി.പി.എം വിമതര്‍ക്കിടയില്‍ തര്‍ക്കം. സാബു ഫ്രാന്‍സിസിനെ മാറ്റി വൈസ് ചെയര്‍മാന്‍ സ്ഥാനം തനിക്ക് നല്‍കണമെന്ന് സി.പി.എം വിമതന്‍ എം.എം. നാസര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതാണ് നേതാക്കള്‍ക്ക് തലവേദനയായത്. ഇതേത്തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ട് ത​െൻറ ആവശ്യം പാര്‍ട്ടി ഗൗരവമായി പരിഗണിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് എം.എം. നാസര്‍ പറഞ്ഞു. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഇതുവരെ ഇടത് ഭരണത്തോടൊപ്പം നിലയുറപ്പിച്ച ത​െൻറ നിലപാടില്‍ മാറ്റുമുണ്ടാകുമെന്നാണ് നാസറി​െൻറ ഭീഷണി. നഗരസഭ ഭരണം രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കോണ്‍ഗ്രസ് വിമതന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം വിട്ടുനല്‍കുന്നില്ലെന്നാണ് ഇടത് വിമത​െൻറ പരാതി. ഒരു വര്‍ഷം കഴിയുമ്പോള്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം വിട്ടുനല്‍കാമെന്ന് വിമതന്മാര്‍ തമ്മില്‍ ധാരണയുണ്ടാക്കിയത്രേ. എന്നാല്‍, നാസറി​െൻറ അവകാശവാദം വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ് നിഷേധിച്ചു. വൈസ് ചെയര്‍മാന്‍ സ്ഥാനം ഒരു വര്‍ഷത്തിന് ശേഷം മാറി കൊടുക്കാമെന്ന ധാരണ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. അങ്ങനെയൊരു ധാരണയുണ്ടാക്കിയിരുന്നുവെങ്കില്‍ സി.പി.എം നേതാക്കളാണ് തീരുമാനിക്കേണ്ടത്. സി.പി.എം ഏരിയ സെക്രട്ടറി വി.എ. സക്കീര്‍ ഹുസൈന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് തന്നെ അഞ്ച് വര്‍ഷത്തേക്ക് പരിഗണിച്ചതെന്നും ഇക്കാര്യം രേഖാമൂലം നേതാക്കള്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് സാബു ഫ്രാന്‍സിസ് വ്യക്തമാക്കി. അേതസമയം കൗണ്‍സില്‍ ഭരണം അവസാനിപ്പിക്കുന്നതിന് മുമ്പ് പാര്‍ട്ടിയിലേക്ക് തിരിച്ചുപോകാനാണ് സാബു ഫ്രാന്‍സിസ് ആലോചിക്കുന്നത്. എം.എം. നാസറിന് വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കുന്ന സാഹചര്യമുണ്ടായാല്‍ സാബു ഫ്രാന്‍സിസ് കോണ്‍ഗ്രസിലേക്ക് തിരിച്ച് പോകുമെന്നാണ് സൂചന. എന്നാൽ, വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് സാബു ഫ്രാൻസിസിനെ തന്നെ നിലനിര്‍ത്തി ഭരണം തുടരാനാണ് സി.പി.എം ആലോചിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ച് ജയിച്ച നാസറിനെ പാര്‍ട്ടിലേക്ക് തിരിച്ചെടുത്തിട്ടില്ല. 43 അംഗ നഗരസഭ കൗണ്‍സിലില്‍ കോണ്‍ഗ്രസ് വിമത​െൻറ ഭൂരിപക്ഷത്തിലാണ് ഇടത് ഭരണം നടക്കുന്നത്. സി.പി.എം വിതമനും തുടക്കം മുതല്‍ ഇടത് ഭരണത്തോട് ആഭിമുഖ്യം കാണിച്ചതിനാല്‍ ഭീഷണിയില്ലാതെയാണ് ഇതുവരെ നഗരസഭ ഭരണം മുന്നേറിയത്. എന്നാല്‍, വിമന്മാര്‍ തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായതോടെ ഭരണം താഴെ വീഴുമെന്നാണ് ഇടത് കൗണ്‍സിലര്‍മാര്‍ ഭയപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.