സ്​റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്​സ് കേരള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്സ് കേരളയുടെ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2017ലെ ബിസിനസ് മാന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് വി. ഗാര്‍ഡ് ഗ്രൂപ് ചെയര്‍മാന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി അര്‍ഹനായി. പഞ്ചാബ് നാഷനല്‍ ബാങ്കാണ് ദേശീയതലത്തിലെ ഏറ്റവും മികച്ച പൊതുമേഖല ബാങ്ക്. ആര്‍.ബി.ആല്‍ ബാങ്ക് ലിമിറ്റിഡിനെ സ്വകാര്യ മേഖലയിലെ മികച്ച ബാങ്കായും ഇന്‍ഡസ് ഇന്‍ഡ്, യെസ് ബാങ്ക് എന്നിവയെ ന്യൂജനറേഷന്‍ വിഭാഗത്തിലെ ഏറ്റവും മികച്ച ബാങ്കുകളായും തെരഞ്ഞടുത്തു. കേരള ഗ്രാമീണ്‍ ബാങ്കിനാണ് ഗ്രാമീണമേഖലയുടെ വികസനത്തിനുള്ള സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ്. 17ന് വൈകീട്ട് 6.30ന് ഹോട്ടല്‍ റാഡിസണ്‍ ബ്ലൂവില്‍ നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.