സംസ്​കൃതത്തെ തള്ളുന്നത്​ വർഗീയശക്തിക​െള സഹായിക്കും ^മുഖ്യമന്ത്രി

സംസ്കൃതത്തെ തള്ളുന്നത് വർഗീയശക്തികെള സഹായിക്കും -മുഖ്യമന്ത്രി കാലടി: സംസ്കൃതത്തെ അപ്പാടേ നിരാകരിക്കണമെന്ന ചിന്താഗതി പുേരാഗമനപ്രസ്ഥാനങ്ങൾക്ക് സ്വീകാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്കൃതത്തിൽ അറിവുള്ളവരുടെ എണ്ണം കുറഞ്ഞുവരുകയാണെന്നും വിദേശപണ്ഡിതരാണ് സംസ്കൃതഗ്രന്ഥങ്ങളുടെ പ്രാധാന്യം ശരിയായി മനസ്സിലാക്കുന്നതെന്നും സംസ്കൃത സർവകലാശാല രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. സംസ്കൃതത്തിലുള്ള വിജ്ഞാനപ്രദങ്ങളായ ഗ്രന്ഥങ്ങളെല്ലാം മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നതിന് സർവകലാശാല മുൻകൈ എടുക്കണം. സംസ്കൃതത്തിലുള്ള അറിവി​െൻറ വെളിച്ചം എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. സാഹിത്യത്തെയും ഭാഷയെയും സമീപിക്കുമ്പോൾ ജാതിമത പരിഗണനകളാവരുത് അറിവായിരിക്കണം മാനദണ്ഡം. അറിവി​െൻറ മഹാശേഖരമുണ്ട് സംസ്കൃതഭാഷയിൽ. ആ അറിവ് തങ്ങളുടെമാത്രം സമ്പത്താണ് എന്ന് കരുതുന്നവരുമുണ്ട്. എന്നാൽ, ആ അറിവ് മുഴുവൻ മനുഷ്യരുടേതുമാണെന്ന നിലപാടാണ് ശക്തിപ്പെടേണ്ടെതന്നും മുഖ്യമന്ത്രി പറഞ്ഞു. വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് അധ്യക്ഷത വഹിച്ചു. 12/11/2017 8:40:34 PMമുൻ വൈസ് ചാൻസലറായ ആർ. രാമചന്ദ്രൻ നായർ, ഡോ. എൻ.പി. ഉണ്ണി, ഡോ. കെ.എസ്. രാധാകൃഷ്ണൻ, ഡോ. ജെ. പ്രസാദ്, ഡോ. എം.സി. ദിലീപ്കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ലോഗോ രൂപകൽപന പുരസ്കാരം പ്രഫ. കെ.കെ. വിശ്വനാഥൻ സമ്മാനിച്ചു. പണ്ഡിറ്റ് സുബ്ബരാമ ഭട്ടർ എൻഡോവ്മ​െൻറ് ആർ. വെങ്കടകൃഷ്ണനിൽനിന്ന് സിൻഡിക്കേറ്റ് അംഗം ഡോ. ടി. മിനി സ്വീകരിച്ചു. റോജി എം. ജോൺ എം.എൽ.എ, സർവകലാശാല യൂനിയൻ ചെയർമാൻ രാഹുൽ ശിവൻ, ഡോ. കെ.ജി. രാമദാസൻ, രജിസ്ട്രാർ ഡോ. ടി.പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. caption കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല രജതജൂബിലി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.