റോഡ് നിര്‍മാണത്തില്‍ പുതിയ തന്ത്രങ്ങളും രീതികളും ^മന്ത്രി തോമസ് ഐസക്

റോഡ് നിര്‍മാണത്തില്‍ പുതിയ തന്ത്രങ്ങളും രീതികളും -മന്ത്രി തോമസ് ഐസക് അഭിപ്രായം പറയുന്നത് വികസനവിരുദ്ധമല്ല -തോമസ് െഎസക് കൊച്ചി: അഭിപ്രായം പറയുന്നത് വികസനം തടസ്സപ്പെടുത്താനാണെന്ന സമീപനം സർക്കാറിനില്ലെന്നും എല്ലാ കാര്യങ്ങളിലും തുറന്നചർച്ചക്ക് തയാറാണെന്നും മന്ത്രി ടി.എം. തോമസ് െഎസക്. റോഡ് നിർമാണത്തില്‍ പുതിയ തന്ത്രങ്ങളും യന്ത്രങ്ങളും രീതികളും അവലംബിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വൈറ്റില മേലപാലവും നിര്‍മാണത്തി​െൻറ രണ്ടാംഘട്ടമായി വൈറ്റില ജങ്ഷനിലെ ഗതാഗതക്കുരുക്കഴിക്കാന്‍ മറ്റുചില പദ്ധതികളും നിലവില്‍വരും. സഹോദരന്‍ അയ്യപ്പന്‍ റോഡില്‍നിന്ന് തൃപ്പൂണിത്തുറ ഭാഗത്തേക്കും വൈറ്റില മൊബിലിറ്റി ഹബ്ബിലേക്കും ഗതാഗതം സുഗമമാക്കാനായി അണ്ടര്‍ പാസ് നിര്‍മിക്കാനും വൈറ്റില ജങ്ഷന്‍ പുനരുദ്ധാരണത്തിനും പദ്ധതിയുണ്ടെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു. പത്മ-ഇൻഫോപാർക്ക് റോഡ് െഎ.ടി കോറിഡോർ ആക്കണമെന്ന് മേയർ കൊച്ചി: തമ്മനം-പുല്ലേപ്പടി റോഡ് ഉൾപ്പെടുന്ന പത്മ മുതൽ ഇൻഫോപാർക്ക് വരെ നീളുന്ന റോഡ് കമേഴ്സ്യൽ-െഎ.ടി കോറിഡോർ ആയി പ്രഖ്യാപിക്കണമെന്ന് മേയർ സൗമിനി ജെയിൻ. തമ്മനം-പുല്ലേപ്പടി റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം മുന്നോട്ടുവെക്കുന്നതിനിടെയാണ് ഇത്തരമൊരാവശ്യം മേയർ മന്ത്രിമാർക്ക് മുന്നിൽ അവതരിപ്പിച്ചത്. വാണിജ്യകേന്ദ്രമായ കൊച്ചിയെയും െഎ.ടി േകന്ദ്രമായ ഇൻഫോ പാർക്കിനെയും ബന്ധിപ്പിക്കുന്ന റോഡി​െൻറ വികസനം കൊച്ചിയുടെ ഭാവിവികസനത്തിന് അനിവാര്യവും വലിയ സഹായവുമാകുമെന്ന് മേയർ പറഞ്ഞു. റോഡ് സര്‍ക്കാറിന് സമര്‍പ്പിച്ചാല്‍ നിര്‍മാണപ്രവൃത്തികള്‍ ഏറ്റെടുക്കാമെന്ന് അപ്പോൾതന്നെ മന്ത്രി തോമസ് െഎസക് ഉറപ്പുനൽകി. ഇതിന് കോർപറേഷൻ സന്നദ്ധമാണെന്നും ഇൗ ആവശ്യമുന്നയിച്ച് മുമ്പ് പലതവണ കോർപറേഷൻ പ്രമേയം പാസാക്കി സർക്കാറിലേക്ക് നൽകിയിട്ടുണ്ടെന്നും മേയർ അറിയിച്ചു. കുണ്ടന്നൂര്‍ മേൽപാലവും നിര്‍മിക്കും കൊച്ചി: കുണ്ടന്നൂര്‍ മേൽപാലവും നിര്‍മിക്കുമെന്നും ഇതിനെച്ചൊല്ലിയുള്ള പ്രതിഷേധങ്ങള്‍ നിരര്‍ഥകമാണെന്നും മന്ത്രി ജി. സുധാകരൻ. പ്രി- ക്വോളിഫിക്കേഷന്‍ ടെന്‍ഡറില്‍ തള്ളിപ്പോയ ഒരാള്‍ നല്‍കിയ കേസ് ഹൈകോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍മൂലമാണ് കുണ്ടന്നൂര്‍ പാലത്തി​െൻറ നിർമാണപ്രവര്‍ത്തനം തുടങ്ങാത്തത്. നിർമാണത്തിനിടെ കോടതിയില്‍നിന്ന് സ്‌റ്റേ വാങ്ങുന്നവര്‍ പദ്ധതിക്ക് കാലതാമസം വരുത്തുകയാണ്. ഇത്തരം കോണ്‍ട്രാക്ടര്‍മാരുടെ ലൈസന്‍സ് പിന്‍വലിക്കുന്നതടക്കമുള്ള നടപടികള്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.