സീനിയോറിറ്റി ലിസ്​റ്റ്​

കൊച്ചി: ജില്ലയിലെ വിവിധ എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ചുകള്‍ വഴി 2018--2020 കാലഘട്ടത്തില്‍ വിവിധ ജോലികള്‍ക്ക് ഉദ്യോഗാര്‍ഥികളെ നാമനിര്‍ദേശം ചെയ്യാനുള്ള താൽക്കാലിക തയാറാക്കി www.employment.kerala.gov.in വെബ് പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തി. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേനയോ പ്രവൃത്തി ദിവസങ്ങളില്‍ ബന്ധപ്പെട്ട ഓഫിസ് മേധാവിക്കോ പരാതി സമര്‍പ്പിക്കാം. ഡിസംബര്‍ 28-ന് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ചിത്രകാരന്മാർക്ക് ഇൻഷുറൻസ് കൊച്ചി: 18-50 പ്രായപരിധിയിലെ ചിത്രകാരന്മാർക്കും ശിൽപികൾക്കും കേരള ലളിതകല അക്കാദമി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നു. അക്കാദമിയുടെ തിരിച്ചറിയൽ കാർഡ് ഇല്ലാത്ത കലാകാരന്മാർക്ക് അപേക്ഷിക്കാം. യോഗ്യരായ 500 കലാകാരന്മാരെ ആദ്യഘട്ടമെന്ന നിലയിൽ പരിഗണിക്കും. അപേക്ഷാ ഫോറം അക്കാദമിയുടെ വെബ്സൈറ്റിലും (www.lalithkala.org ) അക്കാദമി ഗാലറികളിലും ലഭ്യമാണ്. ബാങ്കിങ് ബില്ലിനെതിരെ ധർണ െകാച്ചി: പാർലമ​െൻറി​െൻറ പരിഗണനയിലിരിക്കുന്ന ഫിനാൻഷ്യൽ റെസൊലൂഷൻ ആൻഡ് ഡെപ്പോസിറ്റ് ഇൻഷുറൻസ് ബില്ല് പിൻവലിക്കണമെന്നാശ്യപ്പെട്ട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഡിസംബർ 15ന് സായാഹ്ന ധർണകൾ സംഘടിപ്പിക്കും. വായ്പകൾ തിരിച്ചടവില്ലാതെ പ്രതിസന്ധിയിലാകുന്ന ബാങ്കുകൾ നിക്ഷേപങ്ങളിൽനിന്ന് പണം കണ്ടെത്തി സ്വയം രക്ഷതേടണം എന്ന ബെയ്ൽ ഇൻ സിദ്ധാന്തമാണ് എഫ്.ആർ.ഡി.െഎ ബില്ലിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും സംഘടന വാർത്താക്കുറിപ്പിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.