10 മത്സ്യബന്ധന ബോട്ടുകൾ ഇന്ന്​ പുറപ്പെടും

മട്ടാഞ്ചേരി: കാണാതായ മത്സ്യത്തൊഴിലാളികളെയും ബോട്ടുകളും കണ്ടെത്തുന്നതിനായി കൊച്ചി ഹാർബറിൽനിന്ന് 10 ബോട്ടുകൾ ചൊവ്വാഴ്ച പുറപ്പെടും. അഞ്ചും ആറും തൊഴിലാളികളുമായി കന്യാകുമാരിയിൽനിന്നുള്ള 10 ബോട്ടുകളാണ് തിരച്ചിലിന് ആഴക്കടലിലേക്ക് പുറപ്പെടുന്നത്. നേവിയുടെയും കോസ്റ്റ് ഗാർഡി​െൻറയും നേതൃത്വത്തിൽ നടത്തുന്ന തിരച്ചിൽ പ്രഹസനമാണെന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്. നേവിയുടെ നേതൃത്വത്തിൽ നടക്കുന്ന തിരച്ചിൽ 150 മുതൽ 200 നോട്ടിക്കൽ മൈൽ അകലെ വരെയാണ്. എന്നാൽ, ചുണ്ടബോട്ടുകളും ലോങ് ലൈൻ ബോട്ടുകളും അഞ്ഞൂറിൽ പരം നോട്ടിക്കൽ മൈൽ അകലെയാണ് മത്സ്യബന്ധനം നടത്തുന്നത്. എന്നാൽ, ഇത്രയും ദുരം താണ്ടി നാവികസേന തിരച്ചിൽ നടത്താത്തതിനെ തുടർന്നാണ് തൊഴിലാളികളുടെ നേതൃത്വത്തിൽ 10 ബോട്ടുകൾ പുറപ്പെടുന്നത്. തന്നെയുമല്ല അഴുകി അളിഞ്ഞ മൃതദേഹങ്ങൾ കടലിൽനിന്ന് എടുക്കുമ്പോൾതന്നെ ഉടഞ്ഞുപോകുന്നതിനാലും ഇവ കരക്ക് കൊണ്ടുവരാൻ കാര്യമായ ശ്രമങ്ങൾ നടക്കുന്നില്ലെന്നാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.