​സുരക്ഷിത ഗതാഗതത്തിന്​ സർക്കാർ പ്രതിജ്ഞാബദ്ധം ^മുഖ്യമന്ത്രി

സുരക്ഷിത ഗതാഗതത്തിന് സർക്കാർ പ്രതിജ്ഞാബദ്ധം -മുഖ്യമന്ത്രി െകാച്ചി: വേഗവും സുരക്ഷിതത്വവുമുള്ള ഗതാഗതസംവിധാനമൊരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇതിന് ഫണ്ട് തടസ്സമാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വൈറ്റില ഫ്ലൈഓവര്‍ നിര്‍മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണത്തിന് സര്‍ക്കാര്‍ പ്രാമുഖ്യംനൽകുകയും ഫണ്ട് കിഫ്ബി വഴി ലഭ്യമാക്കുകയുമാണ്. വൈറ്റില ഫ്ലൈഓവറി​െൻറ നിർമാണച്ചുമതല ദേശീയപാത അതോറിറ്റിയുടേതായിരിക്കെ പദ്ധതി സർക്കാർ ഏറ്റെടുക്കുന്നത് അധികബാധ്യത സഹിച്ചാണ്. കാലതാമസം ഒഴിവാക്കാനാണിത്. കേന്ദ്രസർക്കാർ നടപ്പാക്കേണ്ട പദ്ധതിക്ക് ഇതുമൂലം കിഫ്ബിയിൽനിന്ന് തുക ചെലവഴിക്കേണ്ടിവന്നിരിക്കുന്നു. കേരളത്തിലെ ഏറ്റവും ഗതാഗതതിരക്കേറിയ, പനവേല്‍-കന്യാകുമാരി ദേശീയപാതയും എറണാകുളം-ഏറ്റുമാനൂര്‍ സംസ്ഥാനപാതയും സന്ധിക്കുന്ന വൈറ്റില ജങ്ഷനിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും ഫ്ലൈഓവര്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനസര്‍ക്കാര്‍ പണിയുന്ന മേല്‍പാലങ്ങള്‍ക്കൊന്നും ടോള്‍ ഉണ്ടാകില്ലെന്ന് അധ്യക്ഷത വഹിച്ച മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. മന്ത്രി തോമസ് െഎസക് മുഖ്യാതിഥിയായി. കെ.വി. തോമസ് എം.പി, എം.എൽ.എമാരായ എം. സ്വരാജ്, കെ.ജെ. മാക്‌സി, ഹൈബി ഈഡന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, മേയർ സൗമിനി ജെയിൻ, പൊതുമരാമത്ത് സെക്രട്ടറി കമലവര്‍ധന റാവു, ചീഫ് എൻജിനീയർ പി.ജി. സുരേഷ്, കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.