പിരിച്ചുവിട്ട അധ്യാപക​െൻറ ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി

കൊച്ചി: വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കാസർകോട് കേന്ദ്ര സർവകലാശാല അധ്യാപകനെ പിരിച്ചുവിട്ടതിനെതിരായ ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. പരാതി അന്വേഷിച്ച ആഭ്യന്തര സമിതി സമർപ്പിച്ച റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ തന്നെ പിരിച്ചുവിട്ടതിനെതിരെ ഹിന്ദി വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. സി.പി.വി. വിജയകുമാരൻ നൽകിയ ഹരജിയിലാണ് നടപടി. ജൂൈല നാലിനാണ് വിജയകുമാരനെ അസോ. പ്രഫസറായി നിയമിച്ചത്. സർവകലാശാല എക്സിക്യൂട്ടിവ് കൗൺസിൽ നവംബർ 30ന് അദ്ദേഹത്തെ പിരിച്ചുവിട്ടു. സർവകലാശാലയിലെ പ്രഫസർ, അസോ. പ്രഫസർ തസ്തികകളിലേക്ക് അപേക്ഷിച്ച തനിക്ക് പ്രഫസർ തസ്തികയിൽ നിയമനം ലഭിക്കുമായിരുന്നിട്ടും നൽകിയില്ലെന്ന് ഹരജിയിൽ പറയുന്നു. പ്രഫസർ ലിസ്റ്റിൽ മൂന്നാം റാങ്കും അസോ. പ്രഫസർ ലിസ്റ്റിൽ രണ്ടാം റാങ്കുമായിരുന്നു. അസോ. പ്രഫസറായാണ് നിയമനം നൽകിയത്. ഇതുമായി ബന്ധപ്പെട്ട് വി.സിയടക്കമുള്ളവർക്കെതിരെ ഹരജി നൽകിയതി​െൻറ പകപോക്കലാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ഹരജിയിൽ കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.