പ്രതി മുങ്ങിയാൽ ജാമ്യക്കാർക്ക്​ അമിത പിഴ വിധിക്കരുതെന്ന്​​ ഹൈകോടതി

കൊച്ചി: ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങിയതി​െൻറ പേരിൽ ജാമ്യക്കാർ അമിത പിഴയടക്കണമെന്ന് ഉത്തരവിടരുതെന്ന് ഹൈകോടതി. പ്രതി കോടതിയിൽ ഹാജരാകാത്തപക്ഷം ജാമ്യക്കാരുടെ ബോണ്ട് കണ്ടുകെട്ടുന്ന നടപടി കോടതി ഉത്തരവില്ലാതെതന്നെ നടപ്പാകുമെങ്കിലും പിഴ വിധിക്കുംമുമ്പ് മറ്റ് വസ്തുതകൾ പരിശോധിക്കേണ്ടതുണ്ടെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. കേസിലെ പ്രതികള്‍ ഹാജരാകാത്തതിനാല്‍ കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി ഒരു ലക്ഷം രൂപ വീതം പിഴ വിധിച്ച നടപടി ചോദ്യംചെയ്ത് െകാല്ലം സ്വദേശികളായ സഹദേവന്‍, ബാബു എന്നിവര്‍ നൽകിയ ഹരജിയിലാണ് ഉത്തരവ്. ഇരുവരുെടയും പിഴശിക്ഷ ശരിവെച്ചെങ്കിലും തുക 5000 രൂപയായി കോടതി കുറച്ചുനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.