ഇൻറർ സ്‌കൂൾ ചെസ് ടൂർണമെൻറ്: സെൻറ്‌ റീത്താസ് ജേതാക്കൾ

കൊച്ചി: 'സേ നോ ടു ഡ്രഗ് യെസ് ടു ചെസ്' എന്ന സന്ദേശവുമായി സംഘടിപ്പിച്ച ഇൻറർ സ്കൂൾ ചെസ് ടൂർണമ​െൻറിൽ പള്ളുരുത്തി സ​െൻറ് റീത്താസ് പബ്ലിക് സ്‌കൂൾ ഓവറോൾ ചാമ്പ്യന്മാരായി. ചെസ് ഇൻ സ്കൂളും എറണാകുളം ചെസ് അസോസിയേഷനും പള്ളുരുത്തി സ​െൻറ് റീത്താസ് പബ്ലിക് സ്കൂളും സംയുക്തമായാണ് ടൂർണമ​െൻറ് സംഘടിപ്പിച്ചത്. മൂന്നു വിഭാഗങ്ങളിലായി 65 പോയൻറ് നേടിയാണ് സ്‌കൂൾ ഒന്നാമതെത്തിയത്. വിദ്യോദയ തേവക്കൽ, സാൻറ് മരിയ തോപ്പുംപടി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വ്യക്തിഗതവിഭാഗത്തിൽ സെറ ജോ സാം, ആരോൺ റോസ്, ഏബൽ സാജു എന്നിവർ യഥാക്രമം എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ ച്യാമ്പ്യന്മാരായി. ഫാത്തിമ ആശുപത്രി ഡയറക്ടർ ഫാ. സിജു പാലിയത്തറ ഉദ്ഘാടനം ചെയ്തു. പള്ളുരുത്തി എസ്.ഐ ബിബിൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂൾ മാനേജർ സി. ജീന കണ്ണിക്കാട്ട്, പ്രിൻസിപ്പൽ സി. സീജ, ചെസ് ഇൻ സ്‌കൂൾ കേരള ചെയർമാൻ എം. കണ്ണൻ, പി.ടി.എ പ്രസിഡൻറ് റോണി റിബെല്ലോ, പ്രോഗ്രാം കൺവീനർ കെ.ഡി. രാജേഷ്, ചെസ് ഇൻ സ്‌കൂൾ പ്രസിഡൻറ് സന്തോഷ് പൗലോസ് എന്നിവർ സന്നിഹിതരായിരുന്നു. ചെലവുകുറഞ്ഞ ആമവാത ചികിത്സാരീതിക്ക് അന്താരാഷ്ട്രപുരസ്‌കാരം കൊച്ചി: ദുബൈയില്‍ സമാപിച്ച ഏഷ്യ പസഫിക് റീജ്യനിലെ (അപ്‌ലാര്‍) വാതരോഗ ചികിത്സാവിദഗ്ധരുടെ 19ാമത് കോണ്‍ഫറന്‍സില്‍ മലയാളി യുവ ഡോക്ടറുടെ പ്രബന്ധത്തിന് അന്താരാഷ്ട്ര പുരസ്‌കാരം. റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് അഥവാ ആമവാതം എന്ന രോഗത്തിന് ബയോളജിക്കല്‍ തെറപ്പിയിലൂടെ ചികിത്സച്ചെലവ് ഗണ്യമായി കുറക്കാം എന്ന കണ്ടെത്തലിനാണ് ഡോ. ഗ്ലിേൻറാ ആൻറണിക്ക് അന്താരാഷ്ട്രപുരസ്‌കാരം ലഭിച്ചത്. നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ഡോ. ഷേണായീസ് സ​െൻറര്‍ ഫോര്‍ റൂമറ്റിസം എക്‌സലന്‍സിലെ (കെയര്‍) വാതരോഗ ചികിത്സാവിദഗ്ധന്‍ ഡോ. ഷേണായീസ് കെയറി​െൻറ സ്ഥാപകനും അപ്‌ലാര്‍ റുമറ്റോളജിസ്റ്റ് അംബാസഡറുമായ ഡോ. പത്മനാഭ ഷേണായിയുടെ നേതൃത്വത്തില്‍ നടന്ന പഠനങ്ങളിലെ കണ്ടെത്തലുകള്‍ക്കാണ് പുരസ്കാരം. 60ല്‍പരം രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധരുടെ പ്രബന്ധങ്ങളില്‍നിന്നാണ് ഡോ. ഗ്ലിേൻറായുടെ െചലവുകുറഞ്ഞ ചികിത്സാ കണ്ടെത്തലുകള്‍ക്ക് പുരസ്‌കാരം ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.