ഐക്യദാർഢ്യ ദിനാചരണത്തോടെ കൊച്ചിൻ കാർണിവൽ ആഘോഷങ്ങൾക്ക് തുടക്കം

മട്ടാഞ്ചേരി: രാജ്യത്തിന് ജീവത്യാഗം ചെയ്തവരെ സ്മരിച്ച് ഇനിയൊരു യുദ്ധവും ഭൂമിയിൽ ഉണ്ടാകരുതെന്ന പ്രാർഥനയോടെ സ​െൻറ് ഫ്രാന്‍സിസ് പള്ളിയങ്കണത്തിലെ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച് മുപ്പത്തിനാലാമത് കൊച്ചിൻ കാര്‍ണിവല്‍ ആഘോഷങ്ങൾക്ക് തുടക്കം. നാവിക സേനയുടെ ബാൻഡ് സംഘത്തി​െൻറ അകമ്പടിയോടെ ഐ.എന്‍.എസ് ദ്രോണാചാര്യ കമാന്‍ഡിങ് ഓഫിസര്‍ കമഡോർ സൈമൺ മത്തായി, മേയര്‍ സൗമിനി ജയിന്‍, ഫോർട്ട്കൊച്ചി സബ് കലക്ടർ കെ. ഇമ്പശേഖർ, കാർണിവൽ ജനറൽ സെക്രട്ടറി വി.ഡി. മജീന്ദ്രൻ, വിമുക്ത ഭടന്മാർക്കായി കെ.എം. പ്രതാപൻ, മദ്രാസ് െറജിമ​െൻറിന് വേണ്ടി സി. വിശ്വംഭരൻ എന്നിവർ പുഷ്പചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് വിമുക്തഭടന്‍മാരുടെ ഐക്യദാര്‍ഢ്യ പ്രതിജ്ഞയും നടന്നു. പള്ളിയിലെ ഗായകസംഘം സമാധാന സന്ദേശഗാനം ആലപിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി മാത്യു, നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ. ആൻറണി, മുൻ മേയർ കെ.ജെ. സോഹൻ, കൗൺസിലർമാരായ സീനത്ത് റഷീദ്, ബെന്നി ഫെർണാണ്ടസ്, ഷീബലാൽ, ജോസ് മേരി, ബിന്ദു ലെവിൻ, ജയന്തി പ്രേംനാഥ് എന്നിവർ സംബന്ധിച്ചു. സൈനികർ, വിമുക്തഭടന്മാർ, യുദ്ധത്തില്‍ വീരമൃത്യു വരിച്ചവരുടെ കുടുംബാംഗങ്ങൾ, എൻ.സി.സി കേഡറ്റുകളും നാട്ടുകാരും കാര്‍ണിവല്‍ ക്ലബ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.